HOME
DETAILS

കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസുകാരിയുടെ മരണം; ചികിത്സാപിഴവെന്ന പരാതിയില്‍ കേസെടുത്തു, മരണം ഇഞ്ചക്ഷന്‍ മൂലമല്ലെന്ന് ഡോക്ടര്‍

  
Web Desk
February 23, 2026 | 5:17 AM

vaccination-death-2-year-old-aryanad-medical-negligence-case

തിരുവനന്തപുരം: ചികിത്സാപിഴവ് മൂലം രണ്ടര വയസുകാരി മരിച്ചെന്ന പരാതിയില്‍ ആര്യനാട് പൊലിസ് കേസെടുത്തു. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദിഖ്- ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. 

അതേസമയം, രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കുട്ടിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ വാരിയര്‍ പറഞ്ഞു. ഇഞ്ചക്ഷന്‍ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടിക്ക് അഡ്രിനാലിന്‍ നല്‍കി. നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് നേരിയ പള്‍സ് ഉണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു. 

ശ്വാസംമുട്ടലിന് ചികിത്സ തേടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കയ്യില്‍ രണ്ട് കുത്തിവെപ്പുകള്‍ നല്‍കിയ ഉടന്‍ തന്നെ ഐഷ ബോധരഹിതയാകുകയായിരുന്നു. കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ കുട്ടിയെ നെയ്യാര്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.55-ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

കൃത്യമായ പരിശോധനകളില്ലാതെ നല്‍കിയ കുത്തിവെപ്പാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സിദ്ദിഖിന്റെയും ഫൈസലത്തിന്റെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ഐഷ ഫാത്തിമ.

കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂ.

 

A two-and-a-half-year-old girl, Aisha Fathima, died following medical treatment at a private hospital in Kattakada near Aryanad in Thiruvananthapuram district. The family alleged that the child became unconscious immediately after receiving two injections and blamed medical negligence for her death.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  4 days ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  4 days ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  5 days ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  5 days ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  5 days ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  5 days ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  5 days ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  5 days ago