കീടനാശിനി വില്‍ക്കുന്നവര്‍ ലൈസന്‍സ് എടുക്കണം
തൊടുപുഴ: ഗാര്‍ഹിക കീട നിയന്ത്രണത്തിനുള്ള കീടനാശിനി ഉല്‍പ്പന്നങ്ങള്‍, എലി വിഷങ്ങള്‍ , പാറ്റാ ഗുളികകള്‍, ഉറുമ്പുപൊടി, കൊതുകുനാശിനികള്‍, ചിതല്‍ നാശിനി തുടങ്ങിയവ വില്‍ക്കുന്ന എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും കൃഷി വകുപ്പില്‍ നിന്നും കീടനാശിനി വില്‍പ്പന വിതരണ ലൈസന്‍സ് നേടിയിരിക്കേണ്ടതും പകര്‍പ്പ് എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. ലൈസന്‍സിലുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. റീട്ടെയില്‍ ഷോപ്പുകാര്‍ കീടനാശിനി ലിസ്റ്റ് അടങ്ങിയ ലൈസന്‍സിന്റെ പകര്‍പ്പ് അതതു കൃഷി ഭവനില്‍ നല്‍കണം.
പൊതു ജനാരോഗ്യത്തിനും പൊതു ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും ഹാനികരമായ കീടനാശിനികളുടെ അമിത ഉപയോഗം തടയുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ തുടര്‍ച്ചയായി കൃഷി വകുപ്പ് കൈക്കൊണ്ടിട്ടുള്ള നടപടിക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."