പനിച്ചുവിറച്ച കൂരാച്ചുണ്ടിലേക്ക് കെ.എം.സി.സിയുടെ സഹായഹസ്തം
കിനാലൂര്‍: ഡെങ്കിപ്പനി പനി ബാധിച്ച് എട്ട് പേര്‍ മരണത്തിന് കീഴടങ്ങിയ കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് സി.എച്ച് സെന്ററിന്റേയും യു.എ.ഇ കെ.എം.സി.സിയുടെയും സഹായ ഹസ്തം. പത്ത് ലക്ഷം രൂപയുടെ റിലീഫ് ആയിരത്തി മുന്നൂറ് കുടുംബങ്ങള്‍ക്കാണ് നല്‍കിയത്.
ഭക്ഷണ സാധനങ്ങളുമായി വന്ന മൂന്ന് ലോറികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസിന്റെയും വൈസ് പ്രസിഡന്റ് ഒ.കെ അമ്മദിന്റെയും നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് വരവേറ്റത്. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, മലബാര്‍ ഇന്റര്‍ നാഷനല്‍ എം.ഡി ഷംലാല്‍ അഹമ്മദ് എന്നിവരാണ് ഈ കാരുണ്യപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത്.
സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ് മുക്ക് അധ്യക്ഷനായി. മുന്‍ എം.എല്‍.എ യു.സി രാമന്‍, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്,വൈസ് പ്രസിഡന്റ് ഒ.കെ അമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം, ഗീതാ ചന്ദ്രന്‍, ശുക്കൂര്‍ തയ്യില്‍, സാജിദ് കോറോത്ത്, അഗസ്റ്റിന്‍ കാരക്കട, വി.എസ് ഹമീദ്, തങ്കപ്പന്‍, സൂപ്പി തെരുവത്ത്, എ.കെ പ്രേമന്‍, ഓമന രവീന്ദ്രന്‍, ജിതിന്‍, റസാഖ് ,ഇബ്രാഹിം ചാത്തോത്ത്, കാര്‍ത്തിക വിജയന്‍, റഫീഖ്, ഷക്കീന, റംല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."