നിയന്ത്രണ രേഖക്കു സമീപം ഇന്ത്യന്‍ സൈനികരുടെ വെടിവെപ്പില്‍ പിന്തിരിഞ്ഞോടുന്ന പാക് ഭീകരരുടെ ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ പിന്തിരിഞ്ഞോടുന്ന നാലോളം പാക് ഭീകരരുടെ ദൃശ്യം പുറത്ത്. നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ സൈന്യം ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഇവരില്‍ ഒരാള്‍ പിന്തിരിഞ്ഞോടുന്നത് ദൃശ്യങ്ങളില്‍ കാണാം.
https://twitter.com/i/status/1177492907403530241
മറ്റുള്ളവര്‍ ഏറെ പ്രയാസപ്പെട്ട് വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ വളഞ്ഞ് പുളഞ്ഞ് ഓടുന്നതും ദൃശ്യത്തിലുണ്ട്. കഴിഞ്ഞ ജൂലൈ 30ന് നടന്ന സംഭവത്തിന്റെ ദൃശ്യം സൈന്യം തന്നെയാണ് പുറത്ത് വിട്ടത്. ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുന്നതിന്റെ ആഴ്ചകള്‍ മുന്‍പാണ് സംഭവം നടന്നത്. പാക്കിസ്ഥാനില്‍ നിന്നും ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്ത ഭീകരരുടെ താവളം പാക്കിസ്ഥാന്‍ വീണ്ടും പുനസ്ഥാപിച്ചതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."