പാചകവാതക സിലിണ്ടര്‍ സബ്സിഡി തുക അവസാനം പ്രവര്‍ത്തിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന്
പാലക്കാട്: പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോഴുള്ള സബ്‌സിഡി തുക അവസാനം പ്രവര്‍ത്തിപ്പിച്ച ബാങ്ക് അക്കൗണ്ടിലാവും ലഭിക്കുകയെന്ന് പാചകവാതക വിതരണം ഓപ്പണ്‍ ഫോറത്തില്‍ ഓയില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. കലക്ടറേറ്റ് സമ്മേളനഹാളില്‍ എ.ഡി.എം എസ്. വിജയന്റെ അധ്യക്ഷതയിലാണ് ഓപ്പണ്‍ ഫോറം നടന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഏത് അക്കൗണ്ടിലാണ് സബ്‌സിഡി തുക വരികയെന്ന ഒരു ഉപഭോക്താവിന്റെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു അധികൃതര്‍.
പ്രവര്‍ത്തിപ്പിക്കാത്ത ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് ബാങ്കിനെ അറിയിച്ചിരിക്കണം. സിലിണ്ടറിന്റെ സബ്‌സിഡി തുക സംബന്ധിച്ച സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട ഗാസ് ഏജന്‍സിയെ സമീപിക്കാം. ഗാസ് ബുക്ക് ചെയ്ത നമ്പറില്‍ നിന്ന് *99*99 എന്ന് ഡയല്‍ ചെയ്താലും സബ്‌സിഡി തുക ഏത് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുളളത് എന്നത് സംബന്ധിച്ച വിവരം ലഭിക്കും.
അര്‍ഹരായവര്‍ക്ക് സബ്‌സിഡി ലഭ്യമാകാത്ത പക്ഷം അത് സംബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകള്‍ സഹിതം ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സിയില്‍ അപേക്ഷ നല്‍കണം.
പട്ടാമ്പി ഭാഗത്ത് ചോര്‍ച്ചയുളളതും പഴകിയതുമായ സിലണ്ടറുകളുടെ വിതരണം വ്യാപകമാവുന്നതിലുള്ള പരാതിയുമായി ബന്ധപ്പെട്ട് അവ തടയുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രമേയമായി അവതരിപ്പിച്ച് പാസാക്കി ബന്ധപ്പെട്ട ഓയില്‍ കമ്പിനികള്‍ക്ക് കൈമാറും. കൂടാതെ ഇത്തരം ഗുരുതര പ്രശ്‌നങ്ങളില്‍ ഓയില്‍ കമ്പനികളും ഏജന്‍സികളും കര്‍ശന പരിശോധന നടത്താന്‍ എ.ഡി.എം നിര്‍ദേശം നല്‍കി.സബ്‌സിഡി സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കും.
ഗ്യാസ് ഗോഡൗണില്‍നിന്ന് സിലിണ്ടര്‍ ലഭ്യമാക്കുന്ന വീടുകള്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലാകുമ്പോള്‍ പാചകവാതക വിതരണം നടത്തുന്ന ഏജന്‍സികളുടെ ഡ്രൈവര്‍മാര്‍ക്ക് യാത്രാ ചെലവ് നല്‍കേണ്ടതില്ല.
ഗ്യാസ് ഗോഡൗണില്‍നിന്ന് അഞ്ച് മുതല്‍ 12 കിലോമീറ്റര്‍ വരെ 24, 12 മുതല്‍ 20 കിലോമീറ്റര്‍ വരെ 29, 20 കിലോമീറ്ററിനു മേല്‍ ദൂരപരിധിക്ക് 34 രൂപ വരെയാണ് യാത്രാ ചെലവ് നിശ്ചയിച്ചിട്ടുള്ളത്. ഓയില്‍ കമ്പനിപാലക്കാട്: തമിഴ്‌നാട്ടില്‍നിന്ന് ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു ലക്ഷം രൂപയിലധം വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ പൊലിസ് പിടികൂടി. സംഭവത്തില്‍ കോയമ്പത്തൂര്‍ പേരൂര്‍ സ്വദേശി മാരസ്വാമി(47)യെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെ കൂട്ടൂപാതയില്‍ നിന്നാണ് മൂന്നു ചാക്കുകളിലാക്കി സൂക്ഷിച്ച പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥസംഘത്തെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ലഹരി ഉല്‍പന്നങ്ങള്‍ മൊത്ത വിതരണക്കാര്‍ക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നു പൊലിസ് പറഞ്ഞു. സീറ്റിനടിയിലും പിന്നിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടില്‍നിന്നെത്തിക്കുന്ന ഉല്‍പന്നങ്ങള്‍ മൂന്നിരട്ടി വിലയ്ക്കാണു ഇവിടെ വിറ്റഴിക്കുന്നത്. സി.ഐ ആര്‍. ഹരിപ്രസാദ്, എസ്.ഐ റിന്‍സണ്‍ എം. തോമസ്, ജൂനിയര്‍ എസ്.ഐ. അനുദാസ്, സി.പി.ഒമാരായ അശോക്, സുജില്‍, ഹരിദാസ് ജെബി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."