കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയായിരുന്നു കൂട്ടായ്മ.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഉപേക്ഷിക്കുക , കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ നിലനിര്‍ത്തുക , കാര്‍ഷിക കടങ്ങള്‍ എഴുതിതളളുക , കര്‍ഷകര്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുക , കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക , കര്‍ഷകരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അഖിലേന്ത്യാ കിസാന്‍ സഭയുടെ സംസ്ഥാന കൗണ്‍സിലിന്റെ തീരുമാന പ്രകാരം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഇത്തരം കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെയ്യാറ്റിന്‍കരയിലും കൂട്ടായ്മ സംഘടിപ്പിച്ചത്. നെയ്യാറ്റിന്‍കരയില്‍ നടന്ന കൂട്ടായ്മയ ജില്ലാ പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം സോളമന്‍ വെട്ടുകാട് , സുന്ദരേശന്‍നായര്‍ , കളളിക്കാട് ചന്ദ്രന്‍ , കിസാന്‍സഭാ നേതാക്കളായ കെ.ഭാസ്‌ക്കരന്‍ , ഷാജി , രാധാകൃഷ്ണന്‍നായര്‍ , പുവാര്‍ ഷാഹുല്‍ , സുദര്‍ശനന്‍ , ബാലരാജ് , രാഘവന്‍നാടാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."