HOME
DETAILS

മഹാരാഷ്ട്ര: ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

  
backup
September 29 2019 | 14:09 PM

congress-releases-51-candidates-list-for-maharashtra-polls-ashok-chavan-to-contest-from-bhokar

 

മുംബൈ: അടുത്തമാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, പാര്‍ട്ടി സംസ്ഥാന ഘടകം അധ്യക്ഷന്‍ ബാലസാഹേബ് തോറട്ട്, പ്രതിപക്ഷനേതാവ് നാംദേവ്‌റാവു വദെത്തിവാര്‍ എന്നിവരുള്‍പ്പെടെയുള്ള 51 പേരടങ്ങുന്ന പട്ടികയാണ് ഞായറാഴ്ച ദേശീയ അധ്യക്ഷ സോണിയാഗാന്ധി പുറത്തുവിട്ടത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് എന്‍.സി.പിയുമായി സഖ്യംചേര്‍ന്നാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ഇതില്‍ 125 വീതം സീറ്റുകളിലാണ് കോണ്‍ഗ്രസും എന്‍.സി.പിയും മല്‍സരിക്കുക. ശേഷിക്കുന്ന 38 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 42ഉം എന്‍.സി.പി 41 സീറ്റുകളിലുമാണ് വിജയിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."