HOME
DETAILS

പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാനയര്‍പ്പിച്ചു

  
backup
September 29, 2019 | 5:18 PM

%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%82-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

 

പിറവം: ചരിത്ര പ്രിസിദ്ധമായ പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് കലക്ടര്‍ ഏറ്റെടുത്ത പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
പള്ളിക്കകത്ത് കഴിയുകയായിരുന്ന യാക്കോബായ വിഭാഗക്കാരെ അറസ്റ്റ് ചെയ്തുനീക്കിയാണ് കഴിഞ്ഞ ദിവസം പള്ളി കലക്ടര്‍ ഏറ്റടുത്തിരുന്നത്. സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കൈമാറ്റം നടന്നിരുന്നില്ല. തുടര്‍ന്ന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ഹരജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇത് അനുവദിച്ചു. എന്നാല്‍ പള്ളി കൈമാറ്റം വീണ്ടും വൈകിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ശക്തമായി ഇടപെട്ടത്.


ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സഹ വികാരിമാരായ ഫാ. ഏലിയാസ് ചെറുകാട്, ഫാ. മാത്യൂസ് വാതക്കാട്ടില്‍, ഫാ. മാത്യൂസ് കാഞ്ഞിരംപാറ എന്നിവരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ പള്ളിക്കകത്ത് പ്രവേശിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത്.
പള്ളിക്ക് ചുറ്റും പൊലിസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 7 ന് തന്നെ വിശ്വാസികള്‍ പള്ളിയില്‍ എത്തിയെങ്കിലും മൈക്ക് മുതലായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് പുറത്തുനിന്ന് എത്തിച്ച ശേഷമാണ് പ്രാര്‍ഥന തുടങ്ങിയത്. പള്ളിയുടെ കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ നടപടികള്‍ കോടതി നിര്‍ദേശിക്കുന്നതനുസരിച്ചു ജില്ലാ ഭരണകൂടം താക്കോല്‍ അടക്കമുള്ളവ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനാണ് സാധ്യത.
ഇതിനിടെ യാക്കോബായ വിഭാഗം ടൗണില്‍ കുരിശിന് സമീപം കുര്‍ബാന നടത്തി. പിന്നീട് പിറവം കാതോലിക്കേറ്റ് സെന്ററിലേക്ക് പ്രധിഷേധവുമായി എത്തിയെങ്കിലും പോസ്റ്റ് ഓഫിസ് കവലയില്‍ പൊലിസ് തടഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  14 days ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  14 days ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  14 days ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  14 days ago
No Image

ഫസല്‍ വധക്കേസ്: എലി കൊണ്ടുപോയെന്ന് കരുതിയ ചോരപുരണ്ട തൂവാല കോടതിയില്‍ നിന്ന് തന്നെ കണ്ടെത്തി

Kerala
  •  14 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയില്‍, പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

Kerala
  •  14 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന മലപ്പുറം സ്വദേശിയായ സഹപാഠി പിടിയില്‍

Kerala
  •  14 days ago
No Image

യുഎഇയിൽ ചൂടിനു നേരിയ ആശ്വാസം; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

uae
  •  14 days ago
No Image

കടല്‍ത്തീരത്ത് ദുരൂഹ ലോഹഗോളങ്ങള്‍; ബഹിരാകാശ അവശിഷ്ടമെന്ന് സംശയം, ജാഗ്രതാ നിര്‍ദേശവുമായി ഓസ്‌ട്രേലിയ

International
  •  14 days ago