HOME
DETAILS

ദര്‍ശനത്തിനെത്തിയ സ്ത്രീയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്

  
backup
November 06, 2018 | 6:00 AM

06-11-18-keralam-sabarimala-protest-case-against-200-persons

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ പൊലിസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു.

മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തിരൂര്‍ സ്വദേശി ലളിത(52)യാണ് പ്രതിഷേധത്തിനിരയായത്. ഇവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

ഇന്നു രാവിലെതന്നെ പമ്പയില്‍ നിന്നും ലളിതയുടെ പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്.

പ്രതിഷേധത്തിനിടെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ 52 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാര്‍ തന്നെ ഇവര്‍ക്ക് ദര്‍ശനത്തിന് വഴിയൊരുക്കി.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍പൊലിസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലിസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.

പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നായിരുന്നുപ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലിസ് ഇവരെ രക്ഷിച്ച് വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാര്‍ക്ക് നേതൃത്വം കൊടുത്ത ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി പൊലിസ് ചര്‍ച്ചകള്‍ നടത്തി. വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയില്ല.

ആദ്യം നടപ്പന്തലില്‍ മാത്രമായിരുന്നു പ്രതിഷേധം. പിന്നീട് 18ാം പടിക്ക് തൊട്ടുതാഴെക്ക് പ്രതിഷേധം നീങ്ങി. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പ്രതിഷേധം സന്നിധാനത്തേക്കും നീങ്ങുകയായിരുന്നു.

ഒടുവില്‍ സ്ത്രീക്ക് പ്രായപരിധി കഴിഞ്ഞുവെന്ന് വ്യക്തമായതോടെ ഭക്തര്‍ തന്നെ ശരണം വിളികളോടെ ഇവരെ സന്നിധാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുമുടിക്കെട്ടില്ലെത്തതിനാല്‍ പതിനെട്ടാംപടി കയറാതെയാണ് സന്നിധാനത്തെത്തിയത്. ഹിന്ദു ഐക്യവേദി വനിതാ പ്രവര്‍ത്തകരുടെ സഹായത്തോടൊണ് ദര്‍ശനത്തിന് വഴിയൊരുക്കിയത്.

ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍:ഹിയറിങ് നോട്ടിസിലും വ്യക്തതയില്ല, ഹാജരാക്കേണ്ട രേഖകള്‍ കൃത്യമായി പറയുന്നില്ലെന്ന് റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

Kerala
  •  8 days ago
No Image

UAE Weather updates: അബൂദാബി റോഡുകളിൽ കനത്ത മൂടൽമഞ്ഞ്; ചില എമിറേറ്റുകളിൽ മഴയ്ക്ക് സാധ്യത; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

uae
  •  8 days ago
No Image

ഖത്തർ ജനസംഖ്യ 32 ലക്ഷം പിന്നിട്ടു; 3.2 ശതമാനം വർദ്ധനവ്

qatar
  •  8 days ago
No Image

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ഉപഭോക്താക്കള്‍ പ്രതിസന്ധിയില്‍

Kerala
  •  8 days ago
No Image

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം; ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ആന്റണി - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

Kerala
  •  8 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ പൊലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  8 days ago
No Image

സെറ്റ് പരീക്ഷയ്ക്ക് മുമ്പ് എച്ച്.എസ്.എസ്.ടി പരീക്ഷാ അപേക്ഷാ തീയതി അവസാനിക്കും;നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും

Kerala
  •  8 days ago
No Image

നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും

Kerala
  •  8 days ago
No Image

രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ

Kerala
  •  8 days ago