എം.എല്‍.എക്ക് തുറന്ന കത്തുമായി നഗരസഭാ കൗണ്‍സിലര്‍
ഒറ്റപ്പാലം: 14സെന്റ് ആശുപത്രി ഭൂമി കൈയേറ്റം സംബന്ധിച്ച വിഷയത്തില്‍ ഒറ്റപ്പാലം എം.എല്‍.എക്ക് തുറന്ന കത്തുമായി നഗരസഭാ കൗണ്‍സിലര്‍. കഴിഞ്ഞദിവസം താലൂക്ക് വികസന സമിതിയില്‍ നഗരത്തിലെ കൈയേറ്റങ്ങള്‍ ഏത് ദൈവംതമ്പുരാന്റേതായാലും ഒഴിപ്പിക്കുമെന്നും, താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടെങ്കില്‍പോലും വിട്ടുവീഴ്ചയില്ല എന്ന പ്രസ്താവന ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നടത്തിയിരുന്നു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രി മാത്രം അവകാശപ്പെട്ട 14 സെന്റ് സ്ഥലം സി.പി.എം നിയന്ത്രണത്തിലുള്ള ഒറ്റപ്പാലം ഗ്രൂപ്പ് ഹോസ്പിറ്റല്‍ സൊസൈറ്റി എന്ന സംഘടന കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി കൈവശംവച്ച് വരുന്നതില്‍ എം.എല്‍.എയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒറ്റപ്പാലം നഗരസഭ മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.എം.എ ജലീല്‍ തുറന്ന കത്ത് എഴുതിയത്.
സര്‍ക്കാരിലും കേരള ലോകയുക്തയിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 1986 ഹോസ്പിറ്റല്‍ സൊസൈറ്റി നല്‍കിയ അപേക്ഷ 2017 ഓഗസ്റ്റ് എട്ടില്‍ സര്‍ക്കാര്‍ തള്ളി ഉത്തരവ് ഇറക്കുകയുണ്ടായി. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഈ ഉത്തരവിനെതിരേ സൊസൈറ്റിയുടെ പ്രസിഡന്റും സി.പി.എം നേതാവുമായ സി. വിജയന്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടിയിരുന്നു.
ഒരു വര്‍ഷത്തിലേറെയായിട്ടും സ്റ്റേ ഉത്തരവ് നീക്കം ചെയ്യുന്നതിന് വേണ്ടി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ഭൂമിയുടെ കാര്യത്തിലുള്ള എം.എല്‍.എയുടെ നിലപാട് ശക്തമാക്കണമെന്നും, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം എം.എല്‍.എ ഉന്നയിക്കുമോ എന്നറിയാനും താല്പര്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."