യമനില്‍ സഊദിയുടെ മൂന്നു ദുരിതാശ്വാസ ട്രക്കുകള്‍ ഹൂതി ആക്രമണത്തില്‍ നശിച്ചു
റിയാദ്: യുദ്ധത്തില്‍ ദുരിത മനുഭവിക്കുന്ന യമന്‍ ജനതക്ക് സഊദി അറേബ്യ അയച്ച മൂന്ന് ദുരിതാശ്വാസ ട്രക്കുകള്‍ ഹൂതികള്‍ ആക്രമിച്ചു. മാരിബ് പ്രവിശ്യയിലേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി പോയ മൂന്ന് ട്രക്കുകള്‍ക്ക് നേരെയാണ് വിമത വിഭാഗമായ ഹൂതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ട്രക്കുകളും വസ്തുക്കളും പാടേ തകര്‍ന്നിട്ടുണ്ട്.
മാരിബ് പ്രവിശ്യയില്‍ അവശ്യ വസ്തുക്കള്‍ ദുരിതമനുഭവിക്കുന്ന ജനതക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ കൂട്ടിയുള്ള തയ്യാറെടുപ്പോടെയാണ് ഹൂതികള്‍ ട്രക്കുകള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നും ബോംബാക്രമണത്തില്‍ ട്രക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും സെന്റര്‍ വ്യക്തമാക്കി. യമന്‍ സൈന്യത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്. ഇത്തരം പേടിപ്പെടുത്തല്‍ കൊണ്ട് സഊദിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. യമന്‍ സര്‍ക്കാറിന് വേണ്ടി രംഗത്തുള്ള അറബ്‌സഖ്യസേനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, യമനിലെ വിമത വിഭാഗമായ ഹൂതികള്‍ സഊദിക്കും മറ്റു രാജ്യങ്ങള്‍ക്ക് നേരെയും നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തണമെന്നു ഐക്യരാഷട്ര സഭ രക്ഷാ സമിതി ആവശ്യപ്പെട്ടു. യമനിലെ യുഎന്‍ മധ്യസ്ഥന് നേരെയും കടലിടുക്കില്‍ വെച്ച് യു എ ഇ യുടെ കപ്പലിന് നേരെയും നടത്തിയ ആക്രമണങ്ങളും സഭ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."