സംസ്ഥാനത്തെ ഹോമിയോ മേഖല ആധുനികവല്‍ക്കരിക്കും: ആരോഗ്യമന്ത്രി
കണ്ണൂര്‍: കേരളത്തിലെ ഹോമിയോ മേഖല ആധുനികവല്‍ക്കരിച്ച് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പാനൂര്‍ നഗരസഭയിലെ പെരിങ്ങളം മുക്കില്‍ പീടികയില്‍ പുതുതായി അനുവദിച്ച ഗവ. ഹോമിയോ ഡിസ്പന്‍സറിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതുതായി സര്‍ക്കാര്‍ അനുവദിച്ച 10 ഡിസ്പെന്‍സറികളില്‍ ആദ്യത്തേതാണ് പാനൂരില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പാനൂര്‍ നഗരസഭാ അധ്യക്ഷ കെ.വി റംല അധ്യക്ഷയായി.
നഗരസഭാ വൈസ് ചെയര്മാന് എം.കെ പത്മനാഭന്, പ്രീത തുള്ളുവന്‍ പറമ്പത്ത്, കെ.എം ഷമീജ, കെ.ടി.കെ റിയാസ്, കെ. സുഹറ, ഡോക്ടര്‍ ജമുന, ഡോക്ടര്‍ ജയനാരായണന്‍, ഡോ. സുഭാഷ്, ഡോ. ഇ.എന്‍ രാജു, ഡോ. അജിത്കുമാര്‍, സന്തോഷ് മാമ്പള്ളി, കെ. ബാലന്, കെ. അച്ച്യുതന്‍, എന്‍.പി മുനീര്‍, രാജേഷ് കൊച്ചിയങ്ങാടി, വി.പി പ്രേമകൃഷ്ണന്‍, കെ. രാമചന്ദ്രന്, അഡ്വ. കെ. ഗോപാലന്, സി.എച്ച് അബ്ദുള്‍ സലാം, കെ.പി ശിവപ്രസാദ്, ഇ.എ നാസര്‍, ഡോ. ജിബില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."