ബോവിക്കാനം മേഖലയില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം
ബോവിക്കാനം: ഗൃഹപ്രവേശനത്തിന് ഒരുങ്ങിയ വീടുകള്‍ക്ക് അക്രമം. ഫര്‍ണിച്ചറുകളും വയറിങുകളും നശിപ്പിച്ചു. ബോവിക്കാനം അമ്മംങ്കോട് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഇരിയണ്ണി ബേപ്പിലെ രാജേഷ്, കണ്ണൂര്‍ സ്വദേശിയും വര്‍ഷങ്ങളായി ബോവിക്കാനത്ത് താമസക്കാരനുമായ ബാലകൃഷ്ണന് എന്നിവരുടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. രാജേഷിന്റെ വീട്ടിലെ ഫര്‍ണ്ണീച്ചര്‍, പ്ലംമ്പിങ് ഉപകരണങ്ങള്‍, വാതില്‍, എന്നിവ തകര്‍ത്തു. ജനാലയുടെ ഫ്രൈമുകള്‍ അഴിച്ചെടുത്ത് കിണറിനുള്ളില്‍ വലിച്ചെറിഞ്ഞ നിലയിലാണ്. ഈ മാസം ഒന്‍പതിന് ഗൃഹപ്രവേശനം നടക്കേണ്ട ബാലകൃഷ്ണന്റെ വീടിന്റെ ചുമരുകളില്‍ ചെളിവാരി എറിയുകയും ഇലക്ട്രിക്ക് ഉപകരണങ്ങളും വയറിങുകളും മറ്റും തകര്ത്തനിലയിലുമാണ്. അക്രമസംഭവങ്ങളില്‍ ഇരു വീടുകള്‍ക്കുമായി നാലുലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആദൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."