എ.ടി.എം കവര്‍ച്ചാ ശ്രമം; സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ അവ്യക്തം
മാനന്തവാടി: കനറാ ബാങ്ക് പയ്യമ്പള്ളി ശാഖയുടെ എ.ടി.എം കൗണ്ടറില്‍ നടന്ന മോഷണ ശ്രമത്തില്‍ സി.സിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞില്ല. അവ്യക്തമായ രൂപങ്ങള്‍ മാത്രമാണ് ദൃശ്യങ്ങളിലുള്ളത്.
രാവിലെ ശുചീകരണത്തിന് എത്തിയ ജീവനക്കാരനാണ് മോഷണശ്രമം കണ്ടെത്തിയത്. അഞ്ചു ലക്ഷം രൂപയോളം രൂപ മെഷീനില്‍ ഉണ്ടായിരുന്നുവെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല. കൗണ്ടറിലേക്കുള്ള വൈദ്യുതി ബന്ധവും സി.സി.ടി.വി കേബിളുകളും വിച്ഛേദിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അവസാനമായി കാമറയില്‍ പതിഞ്ഞ ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ച രണ്ട് പേരുടെ അവ്യക്തമായ ചിത്രങ്ങളാണ് സി.സി.ടി.വിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. മോഷണശ്രമത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി പരിസരത്തെ ചില തെളിവുകളില്‍ നിന്നു പൊലിസിന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇതേ എ.ടി.എ മമില്‍ മോഷണശ്രമം നടന്നിരുന്നു. അന്ന് സി.സിടിവി യില്‍ ചാക്ക് കൊണ്ട് ശരിരം മറച്ച ഒരാളുടെ ചിത്രമാണ് ലഭിച്ചത്. ഇപ്പോള്‍ ലഭിച്ച ചിത്രങ്ങളും കേസന്വേഷണത്തിന് സഹായകമാകില്ലെന്നാണ് വിലയിരുത്തല്‍. പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."