HOME
DETAILS
MAL
ദമ്പതികള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
backup
June 17 2017 | 19:06 PM
പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ യുവ ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടു വീട്ടില്‍ പരേതനായ വേലായുധന്റെ മകന് ഹരീഷ് (23), ഭാര്യ കൈപ്പമംഗലം പേരത്ത് ആനന്ദന്റെ മകള്‍ അബിത (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്.ശനിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് ഹരീഷും അബിതയും
വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ല. കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്, ചാവക്കാട് തഹസില്‍ദാര്‍ കെ.വി.ആബ്രോസ്, സയന്റിഫിക് ഓഫിസര്‍ വി.അനി എന്നിവര്‍ എത്തിയാണ് മൃതദേഹങ്ങള്‍ മാറ്റിയത്. ഹരീഷിന്റെ സംസ്കാരം പൂഴിക്കളയിലെ വീട്ടിലും അബിതയുടെ സംസ്കാരം കൈപ്പമംഗലത്തെ വീട്ടിലും ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."