'പഠിതാവിന്റെ പാഥേയം' പ്രകാശനം ചെയ്തു
ദമാം: വിദ്യാഭ്യാസത്തിനും, വിദ്യാര്‍ത്ഥിക്കും അനിവാര്യമായ അറിവിന്റെ അനുവര്‍ത്തന രീതിയില്‍ ഏറെ വെളിച്ചമായി മാറിയ വിഖ്യാതമായ ഫത്ഹുല്‍ ഖയ്യും കാവ്യ പുസ്തകത്തിനു മലയാള ഭാഷയില്‍ മൊഴിമാറ്റവും, വ്യാഖ്യാനവുമായി രചിച്ച 'പഠിതാവിന്റെ പാഥേയം' പ്രകാശനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റെര്‍ ദമ്മാം സെന്റെര്‍ കമ്മിറ്റിയുടെ കീഴിലെ മീഡിയ വിംഗ് പ്രസാധകരായ ഗ്രന്ഥത്തിന്റെ രചന നിര്‍വ്വഹിച്ചതു ഗ്രന്ഥകാരനായ അല്‍മുനാ ഇന്റര്‍ നാഷണല്‍ സ്‌കുള്‍ അദ്ധ്യാപകനുമായ മജീദ് വാഫി കൊടിയൂറയാണ്.
ദമാം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രോഗം എസ് ഐ സി പ്രസിഡന്റ് ഫവാസ് ഹുദവിയുടെ ആദ്ധ്യക്ഷതയില്‍ നാഷണല്‍ വര്‍ക്കിംഗ് സെക്രട്ടറിയും ചരിത്രകാരനുമായ അബു ജിര്‍ഫാസ് മൗലവി ഉത്ഘാടനവും പ്രഭാഷണവും നടത്തി. കെ എം സി സി കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന്‍ മജീദ് വാഫി പുസ്തകത്തെക്കുറിച്ച് പരിചയപ്പെടുത്തി.
ബഷീര്‍ ബാഖവി, മാഹിന്‍ വിഴിഞ്ഞം, കാദര്‍ മാസ്റ്റര്‍ വാണിയമ്പലം, ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സുബൈര്‍ അന്‍വരി, സുലൈമാന്‍ ഫൈസി വാളാട്, അബ്ദുറഹ്മാന്‍ പുനുര്‍, ഇബ്രാഹിം ഓമശ്ശേരി, മാമുനിസാര്‍, മജീദ് മസ്സാര്‍, ഇസ്ഹാക്ക് കോഡൂര്‍, നജ്മുദ്ധീന്‍ മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു. സവാദ് ഫൈസി വര്‍ക്കല സ്വഗതവും അബൂയാസീന്‍ ചളിങ്ങാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."