HOME
DETAILS
MAL
പെരുങ്കടവ് പാലം അടുത്ത വര്‍ഷം തുറക്കും
backup
June 17 2017 | 19:06 PM
അരീക്കോട്: ചാലിയാറിലെ പെരുംങ്കടവ് പാലം 2018 മാര്‍ച്ചില്‍ യാത്രാ യോഗ്യമാക്കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ധേഹം വിലയിരുത്തി.
ഒരു വര്‍ഷം മുന്‍പാണ് 21 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 230 മീറ്റര്‍ നീളവും പതിനൊന്നര മീറ്റര്‍ വീതിയിലുമാണ് പാലം പണി കഴിപ്പിക്കുക. പാലത്തിന് ഏഴ് സ്പാനുകളാണുള്ളത്. കോഴിക്കോട് പി.ടി.എസ് കോണ്‍ട്രോക്ട് കമ്പനിക്കാണ് നിര്‍മാണ ചുമതല. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 40 ശതമാനമാണിപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. അപ്രോച്ച് റോഡിന്റെ പണിയും പുരോഗമിക്കുകയാണ്. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി, കെ നജീബ്, പ്രൊഫ. കെ.എ നാസര്‍, പി.പി സഫറുല്ല എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."