പാട്ടെഴുത്തുകാര്‍ നാടന്‍ പാട്ടിനെ സര്‍ഗാത്മകമാക്കി: ആലങ്കോട് ലീലാ കൃഷ്ണന്
അരിമ്പൂര്‍: നവോത്ഥാനത്തിലെ പാട്ടെഴുത്തുകാരും സംഗീതജ്ഞരും നാടന്‍പാട്ടിനെ സര്ഗാത്മകമാക്കിയെന്ന് ആലങ്കോട് ലീലാക്യഷ്ണന്‍.
അരിമ്പൂര്‍ ഹൈസ്കൂളില്‍ നടന്ന കേരള സാഹിത്യ അക്കാദമിയുടെയും അരിമ്പൂര്‍ മഹാത്മ ഗ്രന്ഥശാലയുടെയും സാഹിതീയം 2017ല്‍ പാട്ടിന്റെ വാമൊഴിയേയും വരമൊഴിയേയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതീയതയുടെ ചട്ടക്കൂടുകളില്‍ അധ്വാനിക്കുന്നവരുടെ പ്രതിഷേധത്തിന്റെ സ്വരമായിരുന്നു വാമൊഴിയായി പാടിയിരുന്ന പാട്ടുകള്‍ക്ക്.
അവരെ വരമൊഴിയാക്കി ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയാണ് ആദ്യകാല പാട്ടെഴുത്തുകാര്‍ ചെയ്തത്. നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ സജീവമായി നിന്നത് ആദ്യകാല നാടക സിനിമാ ഗാനങ്ങളിലൂടെയാണെന്ന് ഗാനാലാപനം നടത്തി ആലങ്കോട് ലീലാക്യഷ്ണന്‍ പറഞ്ഞു.
അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാതമോഹന്ദാസ് ഉദ്ഘാടനം ചെയ്തു. സി. ശില്പ അധ്യക്ഷയായി.
കവി രാവുണ്ണി, കെ.എം.ഗോപിദാസ്, അംബിക, അരിമ്പൂര്‍ സ്കൂള്‍ പ്രധാന അധ്യാപിക ബീറ്റവര്ഗ്ഗീസ്, കെ.വി. ഷാജു പ്രസംഗിച്ചു.
എഴുത്തുകാരുമായുള്ള സര്‍ഗസംവാദ പരമ്പര ഓഗസ്റ്റ് അവസാന വാരം വരെ നടക്കും. 18ന് വൈകീട്ട് 3ന് അരിമ്പൂര്‍ ഗവ.യു.പി. സ്കൂളില്‍ കവിതയുടെ കവാടങ്ങളെക്കുറിച്ച് പി.എന്‍ ഗോപീക്യഷ്ണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ആഴ്ചകളില്‍ സി. രാധാക്യഷ്ണന്, എന്‍.എസ്. മാധവന്, സുഭാഷ് ചന്ദ്രന്, മുരുകന് കാട്ടാക്കട, കവി രാവുണ്ണി, കെ.പി.മോഹനന് ചര്‍ച്ച നയിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."