യാമ്പു എവര്‍ ഗ്രീന്‍ എഫ്.സി ആദരിക്കല്‍ ചടങ്ങും ലോഗോ പ്രകാശനവും
മദീന: മലയാളി യുവാക്കളുടെ കൂട്ടായ്മയായ യാമ്പു എവര്‍ ഗ്രീന്‍ എഫ്. സി പ്രദേശത്തെ ജീവകരുണ്യ സേവന രംഗത്തെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍ ചടങ്ങും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. സേവന രംഗത്ത് വ്യക്തിമുദ്ര പതിച്ച രാജന്‍ നമ്പ്യാര്‍, ശങ്കര്‍ എളങ്കൂര്‍, അബ്ദുല്‍ കരീം താമരശ്ശേരി, അബൂബക്കര്‍ മേഴത്തൂര്‍, അയ്മന്‍ മുഹമ്മദ് അല്‍ സിനാനി, അബ്ദുല്‍ ഹമീദ് റിഹാബ്, മുഹമ്മദ് ഖാദര്‍ എന്നിവരെയാണ് നാജില്‍ അറബ് ഓഡിറ്റോറിയ ത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്.
സംഘടനയുടെ ലോഗോ പ്രകാശനവും ആദരിച്ചവര്‍ക്കുള്ള ഉപഹാരവും മുഖ്യാഥിതി ഖാലിദ് മുഹമ്മദ് അല്‍ ജുഹാനി ചടങ്ങി ല്‍ നിര്‍വഹിച്ചു. എവര്‍ ഗ്രീന്‍ എഫ്. സി പ്രസിഡണ്ട് അസ്‌കര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. സിറാജ് മുസ്‌ലിയാരകത്ത്, അബ്ദുല്‍ കരീം പുഴക്കാട്ടിരി, സിദ്ധീഖുല്‍ അക്ബര്‍, ബൈജു വിവേകാനന്ദന്‍, അയൂബ് എടരിക്കോട്, അനീസുദ്ദീന്‍ ചെറുകുളമ്പ് എന്നിവര്‍ ആശം സാ പ്രസംഗം നടത്തി. എവര്‍ ഗ്രീന്‍ എഫ്. സി ജനറല്‍ സെക്രട്ടറി കെ. വി .റാഫി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ ഫറാബി നന്ദിയും പറ ഞ്ഞു. ഷബീര്‍ ഹസ്സന്‍, സാബിത്, സുഹൈല്‍, നൗഷാദ്, കാസിം, റിഷാദ്, ഹാരിസ്, ബഷീര്‍, ഹഫീസ് റഹ്മാന്‍ എന്നിവര്‍ പരിപാടി ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."