കടുവയെച്ചൊല്ലി ബി.ജെ.പി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെ പോര് തുടരുന്നു; വനംമന്ത്രിയെ പുറത്താക്കണമെന്ന് മനേകാ ഗാന്ധി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര വനംമന്ത്രി സുധീര്‍ മുന്ഗണ്ടിവാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ശിശു, വനിതാ വികസന മന്ത്രി മനേകാ ഗാന്ധി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് കത്തയച്ചു. ആവ്നി എന്ന പെണ്‍കടുവയെ കൊന്നതിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ പോരാണ് ഈ നിലയിലെത്തിയത്.
ഇരുവരും ബി.ജെ.പി മന്ത്രിമാരാണ്. 13 പേരെ കൊന്നൊടുക്കിയെന്ന ആരോപണത്തില്‍ മഹാരാഷ്ട്രയിലെ യവാന്ത്മാലില് നവംബര്‍ രണ്ടിനാണ് കടുവയെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വെടിവച്ചുകൊന്നത്.
സര്‍വ്വസന്നാഹത്തോടെ കാട്ടിലേക്ക് കടന്ന് കടുവയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇത് രാജ്യമൊട്ടാകെ വിവാദമായപ്പോഴാണ് മൃഗ ആക്ടിവിസ്റ്റ് കൂടിയായ കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഇടപെട്ടത്.
കൂടുതല്‍ വായിക്കാം>>> ആവ്നിയെ കൊന്നതോടെ അനാഥമായത് രണ്ട് കടുവാക്കുട്ടികള്‍
സംസ്ഥാനസര്‍ക്കാര്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കണമായിരുന്നുവെന്നും ചെയ്തതു ശരിയായില്ലെന്നും മനേകാ ഗാന്ധി തുറന്നടിച്ചു.
എന്നാല്‍, ഇങ്ങനെയൊരു അഭിപ്രായം പറയുന്നതിനു മുന്‍പ് മനേകാ ഗാന്ധിക്ക് സംസ്ഥാന സര്‍ക്കാരുമായി സംസാരിക്കാമായിരുന്നുവെന്ന് വനംമന്ത്രി സുധീര്‍ തിരിച്ചടിച്ചു. ഇതോടെയാണ് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് മനേക ഗാന്ധി കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."