HOME
DETAILS
MAL
12 മേഖലയിലെ രണ്ടാംഘട്ട സഊദി വൽക്കരണത്തിനു ഇനി നാല് ദിനം കൂടി; വിദേശികൾ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് കൂട്ട മടക്കമുണ്ടാകും
backup
November 06 2018 | 16:11 PM
#അബ്‌ദുസ്സലാം കൂടരഞ്ഞി
റിയാദ്: ചെറുകിട മേഖലകളിലടക്കം പ്രഖ്യാപിച്ച പന്ത്രണ്ടു മേഖലകളിലെ സഊദി വൽക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാൻ ഇനി നാല് നാൾ മാത്രം. മലയാളികളടക്കം നിരവധി വിദേശികളെ നേരിട്ട് ബാധിക്കുന്ന സഊദി വൽക്കരണത്തിന്റെ ഈ ഘട്ടത്തിൽ വാച്ച്, കണ്ണട, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ ഷോറൂമുകളാണ് ഉൾപ്പെടുന്നത്. റബീഉൽ അവ്വൽ ആദ്യം മുതൽ ണ് നടപ്പാക്കുന്ന ഈ മേഖലയിൽ നിന്നും വിദേശികൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യപ്പെടും. ആദ്യ ഘട്ട പ്രഖ്യാപനത്തിൽ നൂറു ശതമാനം സഊദി തൊഴിൽ മന്ത്രാലയം നിർദേശിച്ചിരുന്നതെങ്കിലും വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകൾ മാനിച്ച് എഴുപത് ശതമാനമാക്കി കുറച്ചിരുന്നു. ഇത് പ്രകാരം നിലവിൽ വരാനിരിക്കുന്നതും നേരത്തെ പ്രഖ്യാപിച്ചതുമായ സ്ഥാപനങ്ങളിൽ എഴുപത് ശതമാനം സഊദികളും മുപ്പത് ശതമാനം വിദേശി തൊഴിലാകളുമായിരിക്കും ഉണ്ടാകേണ്ടത്.
ഇക്കഴിഞ്ഞ ജനുവരി അവസാനത്തിൽ പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാംഘട്ടമാണ് റബീഉൽ അവ്വൽ ഒന്നിന് ആരംഭിക്കുന്നത്. ഇതിന്റെ മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്ലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ അടുത്ത വര്ഷം ജനുവരി ഏഴു മുതലും സഊദിവൽക്കരണം നിർബന്ധമാക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ ഒന്നാംഘട്ടത്തിൽ സഊദിവൽക്കരണം നിർബന്ധമാക്കിയിരുന്നു.
അതേസമയം, പുതിയ മേഖലകളിൽ സഊദി വൽക്കരണം നടപ്പാക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മുന്നോട്ടു പോകാൻ സാധ്യമല്ലെന്നു കണക്കാക്കി വിദേശികൾ കടകൾ കാലിയാക്കുകയാണ്. വിവിധ നഗരങ്ങളിൽ മലയാളികളടക്കമുള്ള വിദേശികൾ കടകളിലെ സാധനങ്ങൾ വിറ്റഴിക്കൽ നടത്തുകയാണ്. നൂറു ശതമാനത്തിൽ നിന്നും എഴുപത് ശതമാനമാക്കി കുറച്ചിട്ടും ഇത്രയും സഊദികളെ വെച്ച് സ്ഥാപനം നടത്തി കൊണ്ട് പോകാൻ കഴിയില്ലെന്നതിനാലാണ് കടകൾ ഒഴിവാക്കി ജോലി ഉപേക്ഷിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച ചെറുകിട സ്ഥാപനങ്ങളിൽ നിയമം നിലവിൽ വരുന്ന ഈയാഴ്ച്ച അവസാനം മുതൽ തന്നെ ശക്തമായ പരിശോധനയും തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിനാൽ ഏതു വിധേനയും സ്ഥാപനങ്ങൾ ഒഴിയുകയാണ് മലയാളികടക്കമുള്ള വിദേശികളുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."