അദീപിന് വേണമെങ്കില്‍ തിരികെപ്പോകാം: മന്ത്രി ജലീല്‍
കുറ്റിപ്പുറം: ബന്ധുനിയമനം വിവാദമായ സാഹചര്യത്തില്‍ ജോലി ലഭിച്ച അദീബിന് വേണെമെങ്കില്‍ തിരികെപ്പോകാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. അദീബിന്റെ നിയമനത്തില്‍ ഒരു തരത്തിലുള്ള ചട്ടലംഘനവും നടന്നിട്ടില്ല. കേവലം 16,000 രൂപ ശമ്പളത്തിനാണ് അദീബ്് ജോലിയില്‍ പ്രവേശിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും എത്തിയ അദീബിന്റെ നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമാണ്. അതും ഡപ്യൂട്ടേഷനിലാണെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ മുസ്്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധത്തെ ഭയമില്ലെന്ന് മന്ത്രി പറഞ്ഞു. 2006ല്‍ താന്‍ കുഞ്ഞാലികുട്ടിയെ കുറ്റിപ്പുറത്ത് പരാജയപ്പെടുത്തി എം.എല്‍.എ ആയത് മുതല്‍ തന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നവരാണ് യൂത്ത് ലീഗ്. മണ്ഡലകാല സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി മിനിപമ്പയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."