HOME
DETAILS

ഉദ്യോഗസ്ഥര്‍ സമൂഹത്തിന് പൊതുനന്മകള്‍ പകര്‍ന്നു നല്‍കണം: ജിഫ്‌രി തങ്ങള്‍

  
backup
November 06 2018 | 20:11 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 


കോഴിക്കോട്: സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ സമൂഹത്തില്‍ പൊതുനന്മകള്‍ പകര്‍ന്നു നല്‍കണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ (എസ്.കെ.എം.ഇ.എ) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരും നിയമ വിദഗ്ധരും അധ്യാപകരുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന എസ്.കെ.എം.ഇ.എ സമസ്തക്കു വലിയ മുതല്‍കൂട്ടാണ്. ഏതു രംഗത്ത് ജോലി ചെയ്യുന്നവരായാലും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ക്കപ്പുറം ആത്മാര്‍ഥതയോടെയുള്ള സമൂഹിക സേവനവും നടത്തണമെന്നും തങ്ങള്‍ പറഞ്ഞു.
രാജ്യപുരോഗതിക്കും സമൂഹനന്മക്കും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സമസ്ത ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ഉദ്യോഗസ്ഥ ജീവിതം മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ഉപകാരപ്രദമാവുമ്പോള്‍ അവര്‍ക്ക് ആദരവുകള്‍ സ്വാഭാവികമായും ലഭിക്കുമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
എസ്.കെ.എം.ഇ.എസംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. അറബി ഭാഷാ സാഹിത്യത്തില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച് രാഷ്ട്രപതിയുടെ അവാര്‍ഡിന് അര്‍ഹനായ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദറിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു.
വിവിധ മേഖലകളില്‍ അവാര്‍ഡിന് അര്‍ഹരായ അമാന്‍ അബ്ദുറഹ്മാന്‍, അഡ്വ. മുഹമ്മദ് തയ്യിബ് ഹുദവി എന്നിവരും തങ്ങളില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. എസ്.കെ.എം.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, പ്രൊഫ. ഒമാനൂര്‍ മുഹമ്മദ്, ഡോ. നാട്ടിക മുഹമ്മദലി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago