HOME
DETAILS
MAL
ബേബി അത്യാഹിത വിഭാഗത്തിന് എന്‍.എ.ബി.എച്ച് അംഗീകാരം
backup
June 17 2017 | 20:06 PM
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന് നാഷനല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍.എ.ബി.എച്ച് ) അംഗീകാരം ലഭിച്ചു. എന്‍.എ.ബി.എച്ച് പ്രശസ്തിപത്രം കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനില്‍നിന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി ചെയര്‍മാനും ഡയറക്ടറുമായ ഡോ. കെ.ജി അലക്സാണ്ടര്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ എന്‍.എ.ബി.എച്ച് സ്ഥാപകന്‍ ഡോ. ഗിരിധര്‍ ഗ്യാനി, ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സ്, ഐ.എം.എ പ്രസിഡന്റ് ഡോ. അജിത, ബി.എം.എച്ച് അത്യാഹിത വിഭാഗം മേധാവി ഡോ. ഫാബിത്ത മൊയ്തീന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."