ശബരിമലയില്‍ സംഘ്പരിവാര്‍ ആചാരം ലംഘിച്ചു: മുഖ്യമന്ത്രി
തൊടുപുഴ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷം കെങ്കേമമാക്കി വിശ്വാസികളെ കൈയിലെടുക്കാന്‍ സര്‍ക്കാര്‍ പൊടിക്കുന്നത് ലക്ഷങ്ങള്‍.
ശബരിമലയില്‍ യുവതീ പ്രവേശനം കത്തിനില്‍ക്കുമ്പോള്‍ അവര്‍ണരായ ഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷം വന്‍ ആഘോഷമാക്കി അവസരം മുതലാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പ്രളയക്കെടുതി മുന്‍നിര്‍ത്തി കേരളത്തിലെ ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ച സര്‍ക്കാര്‍, ക്ഷേത്രപ്രവേശന വിളംബരവാര്‍ഷികം ആഘോഷമാക്കാന്‍ എസ്റ്റിമേറ്റ് തുക 12 ലക്ഷത്തില്‍ നിന്ന് 57.75 ലക്ഷമാക്കി ഉയര്‍ത്തി. വിവര പൊതുജന സമ്പര്‍ക്കം, സാംസ്‌കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായി 10 മുതല്‍ 12 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളിലും ന്യൂഡല്‍ഹിയിലും സംഘടിപ്പിക്കുന്ന പരിപാടിയുടെ നടപടിക്രമങ്ങളും ചെലവാക്കാവുന്ന തുകയുടെ ജില്ല തിരിച്ചുള്ള കണക്കും അടങ്ങുന്ന ഉത്തരവ് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ പുറത്തിറക്കി.
സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ നാലു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ന്യൂഡല്‍ഹിയിലെയും 13 ജില്ലകളിലെയും പരിപാടിക്കായി 28 ലക്ഷം, എക്‌സിബിഷനുകള്‍ക്കായി ഫോട്ടോ പ്രിന്റ് ചെയ്ത് എത്തിക്കുന്നതിന് 4.25 ലക്ഷം, ഡോക്യുമെന്ററി നിര്‍മാണത്തിന് 2.5 ലക്ഷം, കോഫി, ടേബിള്‍ ബുക്ക് പ്രസിദ്ധീകരണത്തിന് 3.5 ലക്ഷം, പത്രപ്പരസ്യത്തിനായി 12 ലക്ഷം, പോസ്റ്ററുകള്‍ക്ക് 50,000, എഫ്.എം റേഡിയോ പരസ്യത്തിന് മൂന്നു ലക്ഷം എന്നിങ്ങനെ ആകെ 57.75 ലക്ഷം രൂപയാണ് ചെലവാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ 12 ലക്ഷത്തിലൊതുങ്ങിയിരുന്ന പരിപാടിയാണ് ഇക്കുറി സര്‍ക്കാര്‍ ആഘോഷമാക്കുന്നത്. തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ജില്ലാ ആസ്ഥാനങ്ങളില്‍ പരമാവധി ശ്രദ്ധ ലഭിക്കുന്ന ഓഡിറ്റോറിയങ്ങളിലോ അതോടൊപ്പമുള്ള താല്‍ക്കാലിക പന്തലുകളിലോ ആണ് പരിപാടി സംഘടിപ്പിക്കേണ്ടത്.
പ്രദര്‍ശന പരിപാടിക്കുപുറമെ ചിത്രരചന, ക്വിസ് മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു. 1936 നവംബര്‍ 12നാണ് കേരളത്തിന്റെ സാമൂഹിക പരിഷ്‌ക്കരണത്തിന് വഴിമരുന്നിട്ട ക്ഷേത്രപ്രവേശന വിളംബരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."