HOME
DETAILS
MAL
സോമാലിയയില്‍ യു.എസ് സൈനികതാവളത്തിനു നേരെ ആക്രമണം
backup
October 01 2019 | 05:10 AM
ഇറ്റാലിയന്‍ സൈനികവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു. എന്നാല്‍ ആളപായമില്ലെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു
മൊഗാദിഷു: സോമാലിയയില്‍ യു.എസ് സൈനികകേന്ദ്രത്തിനു നേരെയും തലസ്ഥാനമായ മൊഗാദിഷുവില്‍ ഇറ്റാലിയന്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയും ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധ സംഘടനയായ അല്‍ശബാബ് ഏറ്റെടുത്തു.
യു.എസ് സൈനികകേന്ദ്രത്തിനു നേരെ ബോംബാക്രമണവും തുടര്‍ന്ന് വെടിവയ്പും നടന്നതായി സുരക്ഷാവിഭാഗം അറിയിച്ചു. ആദ്യം വെടിവയ്പും തുടര്‍ന്ന് രണ്ട് ശക്തമായ സ്‌ഫോടനങ്ങളുമാണ് നടന്നത്. എന്നാല്‍ ആളപായം സംബന്ധിച്ച് വിവരമില്ല- സോമാലിയന്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് അദന്‍ പറഞ്ഞു. ഡ്രോണ്‍ ആക്രമണമാണ് യു.എസ്-സോമാലി സൈനികര്‍ക്കുനേരെ നടന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ മാല്‍കം വെബ് പറഞ്ഞു.
ഇന്നലെ തന്നെ മൊഗാദിഷുവില്‍ സോമാലിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുകയായിരുന്ന യുറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കാര്‍ബോംബ് ആക്രമണവും നടന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ ഇറ്റാലിയന്‍ സൈനികവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു. എന്നാല്‍ ആളപായമില്ലെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനികവ്യൂഹത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."