HOME
DETAILS

കാര്‍ഷിക മേഖലയില്‍ ബയോആര്‍മി രൂപീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി

  
Web Desk
August 04 2016 | 21:08 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%af%e0%b5%8b%e0%b4%86%e0%b4%b0

വടക്കാഞ്ചേരി: കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക കരട് പദ്ധതി. ഇതിന് വേണ്ടി 2.53 കോടി രൂപ വകയിരുത്തി. സമഗ്ര നെല്‍കൃഷി വ്യാപനത്തിന് വടക്കാഞ്ചേരി മോഡല്‍ നടപ്പിലാക്കും. തരിശുരഹിത ബ്ലോക്ക് എന്ന നിലയിലേക്ക് വടക്കാഞ്ചേരിയെ ഉയര്‍ത്തും. ചങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷി വ്യാപിപ്പിക്കുന്നതിനും, പച്ചക്കറി സുരക്ഷ പദ്ധതി വഴി പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കുന്നതിനും 60 ലക്ഷം രൂപ നീക്കിവെച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് ടൂറിസം മാപ്പിംഗ്, വടക്കാഞ്ചേരി പുഴ സംരക്ഷണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. തെങ്ങ് കൃഷി മേഖലയില്‍ കേരസമൃദ്ധി പദ്ധതി ആവിഷ്‌കരിക്കും. കാര്‍ഷിക മേഖലയില്‍ ബയോ ആര്‍മി എന്ന പേരില്‍ പുതിയ കര്‍മ്മസേനക്ക് രൂപം നല്‍കാനും പരിശീലനത്തിനും തുക നീക്കി വെച്ചിട്ടുണ്ട്. പാടശേഖരങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് 50,000 രൂപ മിനിമം നല്‍കും.
പഞ്ചായത്തുകളില്‍ കുടിവെള്ളത്തിന് തുക വകയിരുത്തി. ബ്ലോക്ക് ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കാനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാതൃകാ കോളനികള്‍ സൃഷ്ടിക്കല്‍ മുക്തി എന്ന പേരില്‍ മാലിന്യ വിമുക്ത വാര്‍ഡുകള്‍ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് പദ്ധതികള്‍. എരുമപ്പെട്ടി ആശുപത്രിയില്‍ കെട്ടിട നിര്‍മാണത്തിന്  4.5 കോടി രൂപ നീക്കിവെച്ചു. ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍, ഹൈടെക് ലാബ് എന്നിവ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്   കൈമാറി കിട്ടിയ സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ ഫണ്ട് വകയിരുത്തി. ത്രിതല പഞ്ചായത്ത്, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവയുടെ സംയോജനത്തിലൂടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. റോഡുകള്‍ക്ക് 6.3 കോടി രൂപയും, ജല സംരക്ഷണത്തിന് 2.1കോടി രൂപയും വകയിരുത്തി. പട്ടികജാതി ഹോസ്റ്റല്‍ വികസനത്തിനും അങ്കണവാടികള്‍ക്കുള്ള കെട്ടിടത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി രേഖ പ്രകാശനം വടക്കാഞ്ചേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മേരിതോമസ്, കല്യാണി.എസ്.നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ബാബു, മീനശലമോന്‍, എം.എച്ച് അബ്ദുള്‍സലാം, എം.കെ ശ്രീജ, എം.മഞ്ജുള, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ സുരേന്ദ്രന്‍, എം.ഗിരിജാദേവി, ബുഷറ ബഷീര്‍, അംഗങ്ങളായ എം.പി കുഞ്ഞിക്കോയതങ്ങള്‍, പി.വി സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി സുനിത സ്വാഗതവും, ബി.ഡി.ഒ പി.എച്ച് ഷൈന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago