കട്ടച്ചിറ മാലിന്യ ഭീഷണിയില്‍
കട്ടച്ചിറ: കട്ടച്ചിറ പാലത്തിന് സമീപമുള്ള മാലിന്യ നിക്ഷേപം സമീപവാസികള്‍ക്ക് രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. രാത്രിയുടെ മറവില്‍ ടാങ്കറുകളില്‍ എത്തുന്ന കക്കൂസ് മാലിന്യം, മത്സ്യ-മാംസ വ്യാപാരശാലകളില്‍ നിന്നും എത്തുന്ന മാലിന്യം തുടങ്ങി, ഗാര്‍ഹിക മാലിന്യങ്ങള്‍ വരെ അലക്ഷ്യമായി തള്ളുന്നതുമൂലം, സമീപവാസികള്‍ പലവിധ പകര്‍ച്ചവ്യാധികളുടെയും ഭീഷണിയിലാണ്.
മഴക്കാലത്തിന്റെ വരവോടെ കട്ടച്ചിറ തോടിനെയും, മീനച്ചിലാറിനെയും ഇവിടെ നിന്നും ഒഴുകിയിറങ്ങുന്ന അഴുക്കുജലം മലീമസമാക്കുന്നു.
ഈ വിഷയത്തില്‍ അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിയണമെന്ന്, കോട്ടവഴി റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡയസ് മാത്യു തറപ്പേല്‍ അധ്യക്ഷനായി. സുനില്‍ കോടിക്കുളം, ജയ്‌പോള്‍ തെക്കേക്കൊട്ടാരം, തോമസ് ആന്റണി നല്ലൂക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."