HOME
DETAILS
MAL
കോഴിക്കോട് ബീച്ചില്‍ കടല്‍പ്പാലം പൊളിഞ്ഞുവീണു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
backup
October 01 2019 | 15:10 PM
കോഴിക്കോട്: ഏറെ അപകടാവസ്ഥയിലായിരുന്ന കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിഞ്ഞുവീണു. പഴയ കടല്‍പ്പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. പത്തിലധികം പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റതായും ഒരാള്‍ ഇതിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
ബീച്ച് സന്ദര്‍ശിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു. ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവസ്ഥലത്ത് കോസ്്റ്റല്‍ ഡിപ്പാര്ട്ട്മെന്റിന്റേതുള്പ്പെടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടെങ്കിലും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതെല്ലാം അവഗണിച്ച് ഇവിടെ ഇരിക്കുന്നതും ഫോട്ടോയെടുക്കുന്നതും പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."