യു.എസിനു വേണ്ടി ചാരപ്പണി നടത്തിയയാള്‍ക്ക് ഇറാനില്‍ വധശിക്ഷ
തെഹ്റാന്: യു.എസിനു വേണ്ടി ചാരപ്പണി നടത്തിയയാള്‍ക്ക് ഇറാന് കോടതി വധശിക്ഷ വിധിച്ചു. ഈ കേസില്‍ മറ്റു രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷയും വിധിച്ചു. മറ്റൊരാള്‍ക്ക് ബ്രിട്ടനു വേണ്ടി ചാരപ്പണി നടത്തിയതിന് 10 വര്‍ഷത്തെ തടവുശിക്ഷയും നല്‍കിയതായി കോടതി വക്താവ് ഗുലാം ഹുസൈന് ഇസ്മാഈല്‍ അറിയിച്ചു.
ജൂലൈയില്‍ സി.ഐ.എക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ 17 പേരെ പിടികൂടിയതായി ഇറാന് പ്രസ്താവിച്ചിരുന്നു. എന്നാല്‍ സി.ഐ.എ ചാരന്മാരെ ഇറാന് പിടിച്ചെന്ന വാര്‍ത്ത കള്ളമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്റാഈലിനുവേണ്ടി പ്രവര്‍ത്തിച്ചവരെയും കസ്റ്റഡിയിലെടുത്തിരുന്നു.
ജൂണില്‍ സി.ഐ.എക്കു വേണ്ടി ചാരപ്പണിയെടുത്ത പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി സി.ഐ.എക്കു വേണ്ടി ചാരപ്പണിയെടുത്ത 290 പേരെ പിടികൂടിയതായി ഏപ്രിലില്‍ ഇറാന് വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഇപ്പോള്‍ വധശിക്ഷ വിധിച്ചയാള്ക്ക് ജൂലൈയില്‍ പിടികൂടിയതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."