HOME
DETAILS
MAL
ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു
backup
October 01 2019 | 19:10 PM
കൊച്ചി: മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഇന്നലെ മരട് നഗരസഭയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മരട് നഗരസഭയിലെത്തുകയും സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മരടിലെ നാല് ഫ്ളാറ്റുകളും ക്രൈംബ്രാഞ്ച് സംഘം സന്ദര്‍ശിക്കുകയും ഉടമകളുമായി സംസാരിക്കുകയും ചെയ്തു.
ഫ്ളാറ്റുടമകള്‍ മരട് നഗരസഭയില്‍നിന്ന് നിര്‍മാണ അനുമതി സമ്പാദിച്ചതുള്പ്പെടെയുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിലുള്ളത്.
അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ ചെറു സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."