രണ്ടാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്‌കോള്‍ കേരള (മുന്‍ കേരള സ്റ്റേറ്റ് ഓപണ്‍ സ്‌കൂള്‍) മുഖേന 2017-18 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ംംം.രെീഹലസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 19 മുതല്‍ 23വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷം ഹയര്‍സെക്കന്‍ഡറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിനോടൊപ്പം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ് രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ ജൂണ്‍ 26 വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."