പിണറായിയുടെ ഗാന്ധി സ്മൃതിക്കു പൊങ്കാല, പിന്നില്‍ സംഘികളെന്ന്, വടികൊടുത്ത് വാങ്ങിയ അടികള്‍ ഇങ്ങനെ
തിരുവനന്തപുരം: മാഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനുതാഴെ പൊങ്കാല. ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തുന്ന കുറിപ്പിനു താഴെയാണ് പ്രതിഷേധിച്ചും പരിഹസിച്ചും പ്രസംശിച്ചും കുറിപ്പുകള്‍ നിറയുന്നത്.
എടോ മുഖ്യമന്ത്രീ..ലേശം ഉളുപ്പ് വേണം.
കുത്തി തിരിപ്പ് ഒഴിവാക്കി ഒരു ആശയമെങ്കിലും പങ്കുവെക്കാന്‍ ചാവുന്നതിന് മുമ്പ് കഴിയുമോ എന്നും ഇത്തിരി നിലവാരമെങ്കിലും കാണിക്കണമെന്നുമാണ് ഒരു കുറിപ്പ്.
'ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി 'എന്ന് റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നവനാണ് താങ്കളെന്ന് ഇവിടെ എല്ലാര്‍ക്കും അറിയാം. ബാഗില്‍ വെടിയുണ്ടകൊണ്ടു നടന്ന താങ്കളുടെ ആശംസ അഹിംസാവാദിയായ ഗാന്ധിജിക്ക് തന്നെ അപമാനമാണെന്നും മറ്റൊരാള്‍ കുറിക്കുന്നു.
ഗാന്ധി ഘാതകര്‍ എന്ന പദം അനുയോജ്യമായ ചേരുന്നത് അന്ന് ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന നിര്‍മ്മല്‍ ചാറ്റര്‍ജിക്കാണ്. അതായത് സി.പി.എമ്മിന്റെ സമുന്നത നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ അച്ഛന്‍. അതുകൊണ്ട് ഹിന്ദുമഹാസഭയും ഗോഡ്‌സെയും ഏറ്റവും അടുത്തു നില്‍ക്കുന്നത് സി.പി.എം എന്ന രാഷ്ട്രീയ കക്ഷിയോടാണെന്നും
ചിലര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജിയെ എന്തോ തെറ്റ് ചെയ്‌തെന്ന് പറഞ്ഞു മുദ്രാവാക്യം വിളിച്ചവര്‍ ഇന്ന് ഗാന്ധിപ്രേമവും കൊണ്ട് ഇറങ്ങിയതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നു. നല്ല കാര്യങ്ങള്‍ വല്ലതും എഴുതി പിടിപ്പിക്കൂ സാറെ എന്ന പരിഹാസ നിര്‍ദേശവുമുണ്ട്.
ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ആ ദിവസം കരിദിനം ആചരിച്ചിരുന്ന താങ്കള്‍ക്കോ പാര്‍ട്ടിക്കോ അത് പറയാന്‍ എന്തുയോഗ്യത ഉണ്ടെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വിവരം ചൈന പറഞ്ഞപ്പഴല്ലേ വെളിവില്ലാത്ത നിങ്ങള്‍ തിരിച്ചറിഞ്ഞതെന്നുമുള്ള ചോദ്യവുമുണ്ട്. മഹാന്‍മാര്‍ നടത്തിയ നവോത്ഥാനം ചുളുവില്‍ സ്വന്തം പേരിലാക്കാന്‍ നോക്കുന്ന ചിലരെ പോലെ.... അല്ലേ എന്നാണ് മറ്റൊരു പരിഹാസം.
സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച, ക്വിറ്റ് ഇന്ത്യാ സമരത്തെ തന്നെ ഒറ്റിയ പ്രസ്ഥാനക്കാര്‍ ഗാന്ധിസ്തുതി പാടുന്നു. ഒരുപക്ഷേ ഗാന്ധിജി ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഇതൊക്കെ കണ്ടു ചിരിച്ചു ചത്തേനെ എന്നാണ് ഒരാളുടെ കമന്റ്.
1947, ഓഗസ്റ്റ്.15 കരിദിനമായി ആചരിച്ചവരും, അന്ന് തൊട്ട് ഇന്നുവരെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫിസിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടില്ലാത്തതും, ഇന്ത്യയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഹൃദയം നിറഞ്ഞ ഗാന്ധിജയന്തി ആശംസകള്‍ നേരാനും ചിലര്‍ മറന്നിട്ടില്ല.
ഗാന്ധിജിയുടെ ആശയങ്ങള്‍ കൈമുതലായി കൊണ്ടുനടന്ന്, സത്യവും അഹിംസയും മാത്രം പ്രവര്‍ത്തിച്ചു ജീവിക്കുന്ന ആദര്‍ശധീരനും വിപ്ലവകാരിയും സര്‍വോപരി കാരുണ്യവാനുമായ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളും അര്‍പ്പിച്ചിട്ടുണ്ട്.
ആളുകളെ വെട്ടി കൊല്ലുന്ന പാര്‍ട്ടിക്കാരെ രക്ഷെപ്പെടുത്താന്‍ സ്വന്തം പൊലിസിനെ ഉപിയോഗിച്ചു കേസ് അട്ടിമറിക്കുന്നതും സര്‍ക്കാര്‍ ചെലവില്‍ വക്കീലുമാരെ വെച്ചു കൊലപാതികളെ രക്ഷപെടുത്താന്‍ നോക്കുന്നതും ഏത് ഗാന്ധി ആശയത്തില്‍ പെടും സഖാവേ എന്നും ചിലര്‍ ഉന്നയിക്കുന്ന ചോദ്യമാണ്.
ഇത് ഗാന്ധിജിയോട് ഉള്ള ബഹുമാനം കൊണ്ട് ഇട്ട പോസ്റ്റ് ആണോ അതോ സംഘ് പരിവരത്തെ ചൊറിയാന്‍ കിട്ടിയ അവസരം മുതലാക്കിയതാണോ എന്ന സംശയക്കാരുമുണ്ട്.
ഗാന്ധിജിയുടെ ആശയങ്ങള്‍ തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇതല്ല എന്നു പറഞ്ഞവര്‍ ആണോ ഇത്.... ഈ മാറ്റം വംശ നാശ പേടി കൊണ്ടാണെങ്കിലും ആശംസകള്‍.... ഗാന്ധി കൊല്ലപ്പെട്ടത് ഓട്ടോ ഇടിച്ചല്ല, സംഘപരിവാര്‍ കൊന്നതാണെന്നും മറന്നുതുടങ്ങിയ ചിലരെ ഓര്‍മപ്പെടുത്താനും ചിലര്‍ മറന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."