യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിയെ പിടികൂടുന്നില്ലെന്ന് പരാതി
കുമ്പള: മഞ്ചേശ്വരം അരിമല സ്വദേശിനിയായ യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലിസ് പിടികൂടാന്‍ വൈകുന്നതായി പരാതി. മഞ്ചേശ്വരം അരിമല സ്വദേശിനിയും ഷിറിയ കുന്നില്‍ ഗവ. സ്‌കൂളിനടുത്ത് താമസിക്കുന്ന ഹുസൈന്‍ ഹാജിയുടെ മകന്‍ മുസമിലിന്റെ ഭാര്യയുമായ ഫാത്തിമത്ത് ശബാനയെയാണ് ഇക്കഴിഞ്ഞ ജൂലൈ 10ന് ഭര്‍ത്തൃ വീട്ടുകാര്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ദേഹത്ത് മുഴുവന്‍ മണ്ണെണ്ണ ഒഴിച്ച നിലയിലാണ് യുവതിയെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയില്‍ നിന്ന് മൊഴിയെടുത്ത പൊലിസ് ഭര്‍ത്താവിനും പിതാവ് ഹുസൈന്‍ മാതാവ് ആയിഷക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നുവെത്രെ. ശേഷം ഹുസൈനെയും ആയിഷയെയും കുമ്പള പൊലിസ് സ്റ്റേഷനില്‍ കൊണ്ടുവരികയും പിന്നീട് ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി യുവതിയുടെ ബന്ധുക്കള്‍ കുമ്പളയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവായ മുസമിലിനെ പിടികൂടാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ പൊലിസ് തയ്യാറായിട്ടില്ല. ഭര്‍ത്താവായ ഇയാള്‍ ബദിയടുക്ക ഭാഗത്ത് മറ്റൊരു യുവതിയെ കല്ല്യാണം കഴിച്ച് താമസിച്ചു വരുന്നതായി ബന്ധുക്കള്‍ പറയുന്നു. 2009 ഒക്ടോബറിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇതില്‍ ഇവര്‍ക്ക് ആറരയും നാലരയും വയസുള്ള രണ്ട് മക്കളുണ്ട്. കഴിഞ്ഞ ഒന്‍പതു മാസമായി കുട്ടികള്‍ക്കോ ഭാര്യക്കോ മുസമില്‍ ചെലവിന് നല്‍കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മുസമിലിനെ ഉടന്‍ പിടികൂടണമെന്ന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ മൂസ ശാഫി, എം ഡി മുസ്തഫ കടമ്പാര്‍, ഹനീഫ് അരിമല , അബ്ദുല്‍ റഹിമാന്‍ കടമ്പാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."