അപകടഭീഷണി ഉയര്‍ത്തുന്ന മരം ഓട്ടോ ഡ്രൈവര്‍മാര്‍ മുറിച്ചു മാറ്റി
തളിപ്പറമ്പ് : വാഹനമിടിച്ച് അടര്‍ന്നുവീഴാറായി കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്ന മരം തളിപ്പറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സാരഥി ഓട്ടോ സംഘം പ്രവര്‍ത്തകര്‍ മുറിച്ചു നീക്കി.
സര്‍സയ്യിദ് കോളേജ് മന്ന റോഡിലാണ് വാഹനമിടിച്ച് അടര്‍ന്ന് ഏതുനിമിഷവും നിലം പൊത്താറായ നിലയിലുളള മരം അപകടഭീഷണി ഉയര്‍ത്തിയിരുന്നത്.
സര്‍സയ്യിദ് കോളേജ്, സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട,് സര്‍സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുളള നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകാരും കാല്‍നടയായും വാഹനങ്ങളിലും കടന്നുപോകുന്ന പ്രധാന റോഡാണിത്. റോഡിലേക്ക് വളര്‍ന്ന മരത്തിന്റെ വലിയ ശാഖ ഇതുവഴികടന്നുപോകുന്ന വാഹനങ്ങള്‍ തട്ടിയാണ് അടര്‍ന്നത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടും കാല്‍നടയാത്രക്കാരുടെയോ വഹനങ്ങളുടെയോ മുകളില്‍ വീണ് വലിയ അപകടം സംഭവിക്കുന്നതിനു മുമ്പായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അധികാരികള്‍ മുന്‍കൈയ്യെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ അതിനു തയ്യാറായതെന്ന് സാരഥി ഓട്ടോ സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇവിടെ തന്നെയുളള ഉണങ്ങി ദ്രവിച്ച് വീഴായ നിലയിലുളള മറ്റൊരു വലിയ തണല്‍ മരവും സാരഥി ഓട്ടോ സംഘം പ്രവര്‍ത്തകര്‍ മുറിച്ചു നീക്കി. സംഘം പ്രസിഡന്റ് പി. ബൈജു, സെക്രട്ടറി രാജേഷ്, ഷനില്‍കുമാര്‍, മണികണ്ഠന്‍, നാരായണന്‍, ശൈലേഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."