മിനി പമ്പയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കും
കുറ്റിപ്പുറം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഡി.ടി.പി സിയെ ചുമതലപ്പെടുത്തി. മിനി പമ്പയിലും അയ്യപ്പക്ഷേത്ര പരിസരത്തും സുരക്ഷ ഒരുക്കുന്നതിന് പൊലിസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ലൈറ്റിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാന്‍ നടപടിയെടുക്കും. രാത്രിയും പകലുമായി ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും. പുഴയില്‍ ബോട്ട് സൗകര്യം ഏര്‍പ്പെടുത്തും. തീര്‍ഥാടന കാലം തുടങ്ങി അവസാനിക്കുന്നത് വരെ മെഡിക്കല്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും. അഗ്‌നിശമന സേന 24 മണിക്കൂറും രംഗത്ത് ഉണ്ടാകും. പുഴയുടെ പരിസര പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായിരിക്കും സ്ഥാപിക്കുക. മിനി പമ്പയിലെ കടകളില്‍ വില നിലവാര പട്ടിക വെക്കും. ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും തടയാന്‍ നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. അനധികൃത കച്ചവടക്കാരെയും കയ്യേറ്റങ്ങളും ഒഴിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കുറ്റിപ്പുറം മിനി സിവില്‍ സ്‌റ്റേഷനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."