HOME
DETAILS

ഓട്ടോ മീറ്ററിന് വ്യാജ സീല്‍: പയ്യോളി സ്വദേശി അറസ്റ്റില്‍

  
backup
November 07 2018 | 06:11 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b5%80

തിരൂര്‍: ഓട്ടോറിക്ഷാ മീറ്ററിന് വ്യാജ സീലും ലെറ്റര്‍ പാഡ് ഉള്‍പ്പെടെയുള്ള രേഖകളും തയാറാക്കി നല്‍കിയെന്ന പരാതിയില്‍ പയ്യോളി സ്വദേശി അറസ്റ്റില്‍. വടകര പയ്യോളി സ്വദേശി സജീവ് (52) ആണ് തിരൂരില്‍ അറസ്റ്റിലായത്. തിരൂര്‍ താഴെപ്പാലത്ത് മുറിയെടുത്ത് മഞ്ചേരിയിലെ അംഗീകൃത സ്ഥാപനമായ കൈരളി മീറ്റര്‍ സെയില്‍സില്‍ പേരില്‍ വ്യാജമായി സീലും രേഖകളും തയാറാക്കി നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്.
മഞ്ചേരിയിലെ കൈരളി മീറ്റര്‍ സെയില്‍സ് സ്ഥാപന ഉടമ മഞ്ചേരി ആമയൂര്‍ സ്വദേശി റഫീഖിന്റെ പരാതിയെ തുടര്‍ന്നാണ് തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലീഗല്‍ മെട്രോളജി ഓഫിസ് ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കൈരളി മീറ്റര്‍ സെയില്‍സ് സ്ഥാപന ഉടമയെ വിവരമറിയിക്കുകയായിരുന്നുവെന്നും മഞ്ചേരി പൊലിസില്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണം നടത്തി സജീവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. ഇയാളില്‍ നിന്ന് വ്യാജ സീലും ലെറ്റര്‍ പാഡും കണ്ടെടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി പ്രതി തിരൂര്‍ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകള്‍ക്ക് വ്യാജമായി മീറ്റര്‍ സീല്‍ തയാറാക്കി കൊടുക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
ലീഗല്‍ മെട്രോളി ഓഫിസിന്റെ സീലും വ്യാജമായി ഉപയോഗിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. തിരൂരിലെ മൂന്ന് ഓട്ടോകളില്‍ ഇതിനകം വ്യാജ സീല്‍ മീറ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലധികം ഓട്ടോകളില്‍ വ്യാജ മീറ്റര്‍ സീല്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. മീറ്റര്‍ സീലും അനുബന്ധ രേഖകളും തയാറാക്കി നല്‍കുന്നതിന് 1100 രൂപ വീതമാണ് സജീവ് ഈടാക്കിയിരുന്നത്. വ്യാജ മീറ്റര്‍ സീല്‍ നിര്‍മാണത്തിന് പുറമെ നികുതി വെട്ടിപ്പിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago