പ്രബോധകര്‍ വിശുദ്ധി കാത്തു സൂക്ഷിക്കണം: ഹാശിറലി ശിഹാബ് തങ്ങള്‍
എടപ്പാള്‍: മതപ്രബോധകര്‍ ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍. മാണൂര്‍ മുഈനുല്‍ ഇസ്‌ലാം മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ഇബാദ് തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി.എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കെ.എസ്.കെ മുഖൈബിലി തങ്ങള്‍ പതാക ഉയര്‍ത്തി. കെ.വി ഉസ്താദ് മഖ്ബറ സിയാറത്തിന്ന് ഖാസിം ഫൈസി പോത്തന്നൂര്‍ നേതൃത്വം നല്‍കി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഡോ.സാലിം ഫൈസി കൊളത്തൂര്‍, റാസി ബാഖവി സൂപ്പര്‍ ബസാര്‍, റശീദ് ബാഖവി എടപ്പാള്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ശാഫി മാസ്റ്റര്‍ ആട്ടീരി, ബശീര്‍ ഫൈസി ആനക്കര, പി വി മുഹമ്മദ് മൗലവി, മൂസ മുസ്ലിയാര്‍ വളയംകുളം, ഡോ.സി.പി ബാവ ഹാജി, അനീസ് ഫൈസി മാവണ്ടിയൂര്‍, ശാക്കിര്‍ ഫൈസി കാളാട്, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, മൊയ്തീന്‍ കുട്ടി മൗലവി കരേക്കാട്, റഊഫ് കാച്ചടിപ്പാറ, ഹനീഫ് തങ്ങള്‍ മാണൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, അഷ്‌റഫ് മലയില്‍, റാഫി പെരുമുക്ക്, അബൂബക്കര്‍ ബാഖവി, ബക്കര്‍ ഹാജി മാണൂര്‍, നാസര്‍ രണ്ടത്താണി, മിസ്അബ് വാഫി, റിയാസ് ഫൈസി, ശമീര്‍ ഫൈസി, ഹസന്‍ ഹാജി, പി. അബ്ദുല്‍ ഖാദര്‍ ഹാജി സംബന്ധിച്ചു. ശിഹാബ് ഫൈസി ചേറൂര്‍ പദ്ധതി വിശദീകരിച്ചു. മുഖ്താര്‍ ഫൈസി മണലിപ്പുഴ, ശൗക്കത്ത് ഹുദവി കക്കിടിപ്പുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."