തെളിവുകളിരിക്കെ അന്വേഷണം ആവശ്യമില്ലെന്ന് വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: ദിവാകര്‍ റെഡ്ഡി എം.പി വിമാനക്കമ്പനി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജു. തെലുഗുദേശം പാര്‍ട്ടി(ടി.ഡി.പി) എം.പിയായ റെഡ്ഡി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് സി.സി.ടി.വി ദൃശ്യങ്ങളുടെ തെളിവുകളുണ്ടെന്നിരിക്കെ കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും ടി.ഡി.പി അംഗം തന്നെയായ ഗജപതി അറിയിച്ചു.
വ്യത്യസ്ത വിഭാഗം ജനങ്ങള്‍ക്ക് വെവ്വേറെ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലെന്നും താനടക്കം എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷാ നിയന്ത്രണങ്ങള്‍ ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് 45 മിനുട്ട് മുന്‍പ് പരിശോധനാ കൗണ്ടറിലെത്തണമെന്നത് വ്യോമയാന ഡയരക്ടറേറ്റ് പുറപ്പെടുവിച്ച നിയമമാണ്. ബാക്കിയുള്ള കാര്യം ഒഴിച്ചുനിര്‍ത്തിയാല്‍ തന്നെ ഇക്കാര്യത്തില്‍ റെഡ്ഡി വീഴ്ചവരുത്തിയതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."