സമസ്ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു
#ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്
മനാമ: 'മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന് വ്യാഴാഴ്ച മുതല്‍ തുടക്കമാകും.
കാമ്പയിന്‍ വിജയത്തിനായി സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് കാട്ടില്‍ പീടിക ജനറല്‍ കണ്‍വീനറും എസ്.എം. അബ്ദുല്‍ വാഹിദ് ഫൈനാന്‍സ് കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘം മുഖ്യ ഭാരവാഹികള്‍:
കാവന്നൂര്‍ മുഹമ്മദ് മൗലവി, സൈദ് മുഹമ്മദ് വഹബി, ഹംസ അന്‍വരി മോളൂര്‍, ഷൗക്കത്തലി ഫൈസി(വൈസ് ചെയര്‍മാന്‍മാര്‍).
ഷഹീര്‍ കാട്ടാമ്പള്ളി, ഹാഷിം കോക്കല്ലൂര്‍, കളത്തില്‍ മുസ്തഫ, ഇസ്മായില്‍ പയ്യന്നൂര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍).വി. കെ കുഞ്ഞിമുഹമ്മദ് ഹാജി, തെന്നല മൊയ്തീന്‍ ഹാജി, ശറഫുദ്ധീന്‍ മാരായമംഗലം, പി. കെ കുഞ്ഞമ്മദ് ഹൂറ(ഫൈനാന്‍സ് ജോയിന്റ് കണ്‍വീനര്‍മാര്‍).
മജീദ് ചോലക്കോട്, അബ്ദുല്‍ റഹ്മാന്‍ മാട്ടൂല്‍ ഗുദൈബിയ, റിയാസ് പുതുപ്പണം, സനാഫ് റഹ്മാന്‍, നവാസ് കൊല്ലം (പബ്ലിസിറ്റി) ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് (പ്രോഗ്രാം കോഡിനെറ്റെര്‍)മുഹമ്മദ് ഷാഫി വേളം (അസിസ്റ്റന്റ് കോഡിനെറ്റെര്‍),ഉബൈദുല്ല റഹ് മാനി (മീഡിയ കണ്‍വീനര്‍).
നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 –ാം രാവ് വരെ, മനാമയിലെ സമസ്ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൗലിദ് മജ് ലിസുകള്‍ നടക്കും. തുടര്‍ന്ന് നബിദിനമായ റബീഉല്‍ അവ്വല്‍ 12ന് വിപുലമായ മൗലിദ് സദസ്സും സംഘടിപ്പിക്കും. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മതസാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. വിവരങ്ങള്‍ക്ക് +973 3947 4715, 3325 4668, 3591 3786.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."