HOME
DETAILS
MAL
റോഡിന് നടുവില്‍ കുഴി രൂപപ്പെട്ടു
backup
November 07 2018 | 06:11 AM
തുവ്വൂര്‍: തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ മാമ്പുഴ ഈങ്ങക്കല് ചുവന്നമണ്ണ്കുന്ന് റോഡിന്റെ മധ്യത്തില്‍ കുഴി രൂപപ്പെട്ടു. പടമുണ്ട, പൊട്ടിയില്‍, ചുവന്നമണ്ണ്കുന്ന് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഇതോടെ ബുദ്ധിമുട്ടിലായി. പ്രളയത്തെ തുടര്‍ന്ന് മണ്ണ് ഒലിച്ചുപോയതാണ് റോഡിന് മധ്യത്തില്‍ കുഴി രൂപപ്പെടാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍ റോഡ് നിര്‍മാണം ശാസ്ത്രീയമല്ലാത്തതിനാലാണ് കേടുപാടുകള്‍ സംഭവിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വര്‍ഷക്കാലം ആയാല്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒലിച്ചുപോകാന്‍ അശാസ്ത്രീയമായ രീതിയില്‍ ഓവ് നിര്മിച്ചതാണ മണ്ണ് ഒലിച്ചുപോയി റോഡ് നശിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."