HOME
DETAILS
MAL
വെള്ളം തുറന്നുവിട്ടു
backup
November 07 2018 | 06:11 AM
അന്തിക്കാട്: വരണ്ടുണങ്ങി വിള്ളലുകള്‍ വീണ മണലൂര്‍ താഴം കോള്‍ പടവിലേക്ക് അധികൃതര്‍ ഒടുവില്‍ വെള്ളം തുറന്നു വിട്ടു.
വിത കഴിഞ്ഞ് 20 ദിവസമായിട്ടും പാടത്തേക്ക് വെള്ളം തുറന്നു വിടാത്തതുമൂലം പടവ് വരണ്ടുണങ്ങിയ വാര്‍ത്ത സുപ്രഭാതം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പടവ് കമ്മിറ്റി ഭാരവാഹികള്‍ അടുത്തദിവസം തന്നെ വെള്ളം പാടത്തേക്ക് തുറന്നു വിടുകയായിരുന്നു.
വിതകഴിഞ്ഞ് പത്തു ദിവസമായാല്‍ വെള്ളം തുറന്നു വിടണം. എന്നാല്‍ 20 ദിവസം കഴിഞ്ഞിട്ടും വെള്ളം തുറന്നു വിടാത്തതാണ് പടവ് വരണ്ടുണങ്ങാന്‍ കാരണമായത്. വരണ്ടുണങ്ങി പ്രത്യക്ഷപ്പെട്ട വിള്ളലുകളില്‍ നിന്ന് പട്ടാളപ്പുഴു ഉള്‍പ്പെടെയുള്ളവയുടെ ആക്രമണം ഉണ്ടാകുമെന്ന് കര്‍ഷകര്‍ ഭയപ്പെട്ടിരുന്നു. പാടത്ത് കെട്ടി നിര്‍ത്തിയ വെള്ളം വളമിടുന്ന സമയത്ത് മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."