പ്രബോധനം പ്രവാചക മാതൃകയില്‍ ആവണം: ഇസ്മായില്‍ സഖാഫി തോട്ടുമുക്കം
തൃശൂര്‍: ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രവാകന്‍(സ)യുടെ മാതൃകക്ക് മുന്‍തൂക്കം നല്‍കണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ദാറുറഹ്മ മുദരിസ് ഇസ്മായില്‍ സഖാഫി തോട്ടുമുക്കം അഭിപ്രായപ്പെട്ടു.
പുതിയ ഹിജ്‌റ വര്‍ഷത്തെ ആസ്പദമാക്കി ഷാര്‍പ്പ് 1440 എന്ന നാമത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റി തൊഴിയൂര്‍ ദാറുറഹ്മ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച ആറ് മാസത്തെ കര്‍മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കാംപയിന്‍ ആചരിക്കുന്നത്. എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞു മുഹമ്മദ് മുസ്്‌ലിയാര്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, വര്‍ക്കിങ് സെക്രട്ടറി പി.പി മുസ്തഫ മുസ്്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഅറൂഫ് വാഫി, ടി.കെ.എ കബീര്‍ ഫൈസി, ഉമര്‍ ഹാജി എടയാടി, കെ.ആര്‍ സദഖത്തുല്ല മാസ്റ്റര്‍, എം.എച്ച് നൗഷാദ്, വി. മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, ശംസുദ്ദീന്‍ വില്ലന്നൂര്‍, ടി.ഐ കരീം മാമ്പ്ര, പി.ബി ശംസുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, കെ.കെ യൂസുഫ് ശാന്തിപുരം, പി.കെ അഹമ്മദ്, ആര്‍.ഇ.എ നാസര്‍, മുജീബ് റഹ്മാന്‍ വാക, ടി. മുഹമ്മദ് മുസ്്‌ലിയാര്‍ നാട്ടിക, സലീം പള്ളത്ത്, കെ.എ ബഷീര്‍ എടക്കഴിയൂര്‍, അബ്ദുല്‍ ഗഫൂര്‍ പാലപ്പിള്ളി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, അബു മുസ്‌ലിയാര്‍ കരിക്കാട്. പി.എം ഹംസ കോടാലി, കെ.എസ് ശിഹാബുദ്ദീന്‍ മാസ്റ്റര്‍, ടി.എസ് മുബാറക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."