HOME
DETAILS

ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നു തന്നെ: ജലീല്‍ രാജി വെക്കുമോ?

  
backup
November 07, 2018 | 9:20 AM

more-documents-reveal-on-jaleel-intervention2586986

കോഴിക്കോട്: തന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മാനേജറായി നിയമിച്ചതുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാനാവാതെ മന്ത്രി കെ.ടി ജലീല്‍. മാനേജര്‍ തസ്തികയിലേക്ക് നേരത്തെ നല്‍കിയ അപേക്ഷകരില്‍ യോഗ്യരായവരില്ലാത്തതുകൊണ്ടാണ് ബന്ധുവായ കെ.ടി അദീപിനെ നിയമിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ ജലീലിനെ കുടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ അപേക്ഷിച്ചവരില്‍ അഞ്ചു പേര്‍ യോഗ്യരായവരുണ്ടയിരുന്നു. ഇതില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരുമുണ്ടെന്നാണ് അറിയുന്നത്.

ഇന്റര്‍വ്യൂവിനെത്തിയ രണ്ടു പേര്‍ കെ.ടി അദീപിനേക്കാളും യോഗ്യതയുള്ളവരായിരുന്നു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ മോഹനന്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ തന്റെ ഡെപ്യൂട്ടി മാനോജറായ റിജാസ് എന്നിവര്‍ എം.ബി.എ യോഗ്യതയുള്ളവരും മൂന്നു വര്‍ഷം മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തവരുമാണ്.

എന്തുകൊണ്ടും കെ.ടി അദീപിനേക്കാള്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ച യോഗ്യതയുള്ളവരാണ് ഇരുവരും. ഇവരുണ്ടായിരിക്കെയാണ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി ബി.ടെ.ക് യോഗ്യതയുള്ള അദീപിനെ നിയമിച്ചത്. ഈ രേഖകള്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ഓഫീസില്‍ പോയി പരിശോധിച്ചിരിക്കുകയാണ്. ഈ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ലഭിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അപേക്ഷകര്‍ക്കു നേരിട്ടു ഓഫീസില്‍ പോയി രേഖകള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസ് പരിശോധിച്ചത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ അപേക്ഷരില്‍ യോഗ്യതയുള്ളവരുണ്ടായിരുന്നില്ലെന്നാണ് ജലീല്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ യോഗ്യരുണ്ടെന്ന വിവരം പുറന്നു വന്നതോടെ ജലീലിന്റെ ഈ വാദവും പൊളിഞ്ഞിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago