വിമത ഭീഷണിക്കു പിന്നാലെ പൊലിസ് കേസും, വയ്യാവേലികള് വിട്ടൊഴിയാതെ അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി
അരൂര്‍: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേ വയ്യാവേലികള്‍ക്ക് അവസാനമില്ല. ഏറ്റവും ഒടുവില്‍ പൊലിസ് അവര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. അരൂര്‍ എഴുപുന്ന റോഡിന്റെ നിര്‍മാണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് അരൂര്‍ പൊലിസ് ഷാനിമോള്‍ക്കെതിരേ കേസെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം റിബല്‍ സ്ഥാനാര്‍ഥിയുടെ ഭീഷണിയെയാണ് ഷാനിമോള്‍ നേരിട്ടത്. പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് തികച്ചും രാഷ്ട്രീയ പ്രേരിതമായ കേസും ചാര്‍ജു ചെയ്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകനാണ് ഷാനിമോള്‍ ഉസ്മാനു ഭീഷണിയുമായി രംഗത്തു വന്നത്. തുറവൂരില്‍ യു.ഡി.എഫ് കണ്വന്ഷന് നടക്കുമ്പോഴാണ് ചേര്‍ത്തലയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഗീത റിബലായി മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക നല്കി ഗീതയെ കോണ്‍ഗ്രസ് നേതൃത്വം പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരു കാരണവശാലും പത്രിക പിന്‍വലിക്കില്ലെന്ന് ഗീത പറഞ്ഞു. 15 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഇതോടെ അവസാനിക്കും എന്നറിയാം. എന്നാലുംപ്രതിഷേധം അറിയിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നുമാണ് അവരുടെ പക്ഷം.
ആലപ്പുഴ എസ്.ഡി കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്യുവിലൂടെയാണ് ഹരിപ്പാട് സ്വദേശിനിയായ ഗീത രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2013ല്‍ തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."