കോടിയേരിക്കെതിരേ മാണി സി.കാപ്പന്റെ ഗുരുതര ആരോപണമുള്ള മൊഴി പുറത്ത്, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, മൊഴി നല്‍കിയിട്ടില്ല, പുറത്തുവന്നത് തെറ്റായ രേഖയെന്നും മാണി സി.കാപ്പന്‍
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ മാണി സി.കാപ്പന്റെ ഗുരുതര ആരോപണമുള്ള മൊഴി പുറത്ത്, മുന്‍ മന്ത്രി ഷിബു ബേബിജോണാണ് ഇപ്പോഴിത് പുറത്തു വിട്ടിരിക്കുന്നത്.
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സി.ബി.ഐയ്ക്ക് മൊഴി നല്‍കിയ മാണി സി.കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എം.എല്‍.എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇപ്പോഴും മാണി സി.കാപ്പന്‍ ഈ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും കുറിപ്പിലൂടെ ഷിബു ബേബി ജോണ്‍ ചോദിക്കുന്നുണ്ട്.
മാണി സി.കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായിയായ ദിനേശ് മേനോന്‍ സി.ബി.ഐക്ക് പരാതി നല്‍കിയിരുന്നുവെത്രെ. സി.ബി.ഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണിത് മാണി സി.കാപ്പന്‍ പറയുന്നതെന്നും ഷിബു ബേബിജോണ്‍ ആരോപിക്കുന്നു.
'കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനീഷിനെയും പരിചയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു. മാണി സി.കാപ്പനാണ് അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തിയതെന്നും എഫ്.ബി കുറിപ്പില്‍ വിശദീകരിക്കുന്നു. എന്നാല്‍ പണം കൊടുക്കല്‍ നടത്തിയ ശേഷം ദിനേശ് മേനോന്‍ പറഞ്ഞപ്പോഴാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് മാണി സി.കാപ്പന്‍ മനസിലാക്കിയതെത്രെ. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി.കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞതായും ഷിബു കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേ സമയം ആരോപണങ്ങള്‍ നിഷേധിച്ച് മാണി സി.കാപ്പന്‍ രംഗത്തെത്തി. ഇങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും പുറത്തുവന്നത് വ്യാജ രേഖയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ ഷിബു ബേബിജോണ്‍ തന്നെ തന്നോട് ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ഇതൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു.
എഫ് ബി. പോസ്റ്റ്
മാണി സി. കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന്
മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത് -
'കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്'
- ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."