ഗ്രറ്റ തന്‍ബര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്
മോസ്കോ: കാലാവസ്ഥാ വ്യതിനായാനത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ആഗോള പ്രതീകമായ സ്വീഡന് വിദ്യാര്‍ഥിനി ഗ്രേറ്റ തന്‍ബര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. യു.എന്നിലെ ഗ്രേറ്റ തന്‍ബര്‍ഗിന്റെ പ്രസംഗത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും ആധുനിക ലോകമെന്നുള്ള സങ്കീര്‍ണവും വ്യത്യസ്തവുമാണെന്ന് ഗ്രേറ്റയോട് ആരും പറഞ്ഞുകൊടുത്തില്ലെന്നും പുടിന് പറഞ്ഞു. മോസ്കോയില്‍ നടന്ന എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഫ്രിക്കയിലെയോ ഏഷ്യയിലെയോ ജനങ്ങള്‍ സ്വീഡനെ പോലെ സമ്പന്നതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വികസ്വര രാഷ്ട്രങ്ങളില്‍ പോയി എന്തുകൊണ്ടാണ് അവിടെയുള്ള ജനങ്ങള്‍ ദരിദ്രാവസ്ഥയില്‍ ജീവിക്കുന്നതെന്ന് ജീവിക്കുന്നതെന്ന് ഗ്രേറ്റ വിശദീകരിക്കുയാണ് വേണ്ടത്. പരിസ്ഥിതി വിഷയങ്ങളുമായി യുവ ജനങ്ങള്‍ മുന്നോട്ടുവരുന്നതിനെ പിന്തുണക്കേണ്ടതാണ്. എന്നാല്‍ ചിലര്‍ കുട്ടികളെയും കൗമാരക്കാരെയും വ്യക്തി താല്പര്യങ്ങള് ഉപയോഗിക്കുന്നത് അപലപിക്കേണ്ടതാണെന്ന് പുടിന് ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ഗ്രേറ്റ തന്‍ബര്‍ഗ് കൊണ്ടുവന്ന ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന പ്രതിഷേധത്തിന് ആഗോള വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് വിവിധ രാജ്യങ്ങളില്‍ തെരുവിലറങ്ങിയത്. യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ പ്രസംഗം ലോകനേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."