ADVERTISEMENT
HOME
DETAILS

എന്‍.ആര്‍.സി കര്‍ണാടകയിലും: സുപ്രധാന തീരുമാനം ഒരാഴ്ചയ്ക്കകം

ADVERTISEMENT
  
backup
October 03 2019 | 15:10 PM

nrc-in-karanadaka-also

ബംഗളൂരു: അസമില്‍ നടപ്പാക്കിവരുന്ന പൗരത്വ പട്ടിക (എന്‍.ആര്‍.സി) കര്‍ണാടകത്തിലും കൊണ്ടുവരാനുള്ള നീക്കം ബി.ജെ.പി സര്‍ക്കാര്‍ തുടങ്ങി. കര്‍ണാടകത്തില്‍ 'കുടിയേറ്റ'ക്കാരുടെ കണക്കെടുക്കല്‍ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം എന്‍.ആര്‍.സി നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അതിര്‍ത്തി കടന്നെത്തിയവര്‍ കര്‍ണാടകത്തിലുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കകം സുപ്രധാന തീരുമാനം കര്‍ണാടക സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ പോകുന്നത്.

കര്‍ണാടകത്തില്‍ കുടിയേറി താമസിക്കുന്നവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തില്‍ തയാറാക്കും. ഇതിന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തും. ഇതില്‍ ഇതര സംസ്ഥാനക്കാരെയും വിദേശികളെയുമെല്ലാം ഉള്‍പ്പെടുത്തും. ചിലര്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തി കടന്ന് ചിലര്‍ കര്‍ണാടകത്തില്‍ എത്തുകയും താമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര വകുപ്പ് രണ്ടുയോഗങ്ങള്‍ ചേര്‍ന്നുവെന്ന് ബസവരാജ് ബൊമ്മയ് പറഞ്ഞു.

അതേസമയം സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്ന് കര്‍ണാടകത്തിലെ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പ്രളയം കര്‍ണാടകയ്ക്ക് വന്‍ ദുരിതമാണ് സമ്മാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ജെ.ഡി.എസ് ആരോപിച്ചു. സര്‍ക്കാര്‍ പ്രളയ ഇരകള്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ ശ്രദ്ധ കൊടുക്കണം. എന്‍.ആര്‍.സി ഏറെ ചര്‍ച്ച ചെയ്യേണ്ട ദേശീയ വിഷയമാണെന്നും ജെ.ഡി.എസ് വക്താവ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  a minute ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  38 minutes ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  an hour ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  3 hours ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  3 hours ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  10 hours ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  11 hours ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  11 hours ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  11 hours ago