HOME
DETAILS
MAL
വൃന്ദ കാരാട്ട് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ തേടി
backup
November 07 2018 | 19:11 PM
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപം ലതേഹാര്‍ ജില്ലയില്‍ കാലിക്കച്ചവടക്കാരനെയും ബന്ധുവായ 12 വയസുകാരനെയും തല്ലിക്കൊന്നു മരത്തില്‍ കെട്ടിത്തൂക്കിയ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരേ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനു കത്തയച്ചു. ജാര്‍ഖണ്ഡിലെ ബി.ജെ.പി ഭരണകൂടം കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് വൃന്ദ കാരാട്ടിന്റെ ഇടപെടല്‍. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് മുതല്‍ കേസ് ലാഘവത്തോടെയാണ് ജാര്‍ഖണ്ഡ് പൊലിസ് കൈകാര്യം ചെയ്തതെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."