HOME
DETAILS
MAL
ജനനേന്ദ്രിയം മുറിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
backup
June 18 2017 | 07:06 AM
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. തന്നെ നിര്‍ബന്ധിച്ച് സ്വാമിയ്ക്കെതിരെ മൊഴി നല്കാന് പൊലിസ് നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
പൊലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി കഴിഞ്ഞ ദിവസം പോക്സോ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള ശുപാര്‍ശ ഡി.ജി.പിയ്ക്ക് തിരുവനന്തപുരം റേഞ്ച് ഐ.ജി കൈമാറി. പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് എഴുതിയ കത്തും പിന്നാലെ വന്ന ടെലിഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."